സംസ്ഥാനത്ത് ഇന്ന് സ്വർണവില ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43,640 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 10 രൂപ കുറഞ്ഞ് 5,455 രൂപ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഓഗസ്റ്റ് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇന്ന് സ്വർണവിലയുള്ളത്. കഴിഞ്ഞ രണ്ട് ദിവസം സ്വർണവിലയിൽ മാറ്റങ്ങൾ രേഖപ്പെടുത്തിയിരുന്നില്ല.
ആഗോള വിപണിയിൽ ഇടിവിലാണ് സ്വർണത്തിന്റെ വ്യാപാരം നടക്കുന്നത്. ട്രോയ് ഔൺസിന് 0.53 ഡോളർ ഇടിഞ്ഞ് 1,907.22 നിലവാരത്തിലാണ് സ്വർണവില ഉള്ളത്. ആഗോള ഇൻഡക്സ് ശക്തി പ്രാപിക്കുന്നതിനെത്തുടർന്നാണ് സ്വർണവില താഴ്ന്നു നിൽക്കാൻ പ്രധാന കാരണം. ഓഗസ്റ്റ് ഒന്നിനാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. ഒരു പവൻ സ്വർണത്തിന് 44,320 രൂപയായിരുന്നു ഓഗസ്റ്റ് ഒന്നിലെ വിപണി നിരക്ക്.