31
August, 2025

A News 365Times Venture

31
Sunday
August, 2025

A News 365Times Venture

അവകാശികളില്ലാതെ ബാങ്കുകളിൽ കെട്ടിക്കിടക്കുന്നത് കോടികൾ, നിർജീവമായ അക്കൗണ്ടുകളെ കുറിച്ച് തിരയാൻ പുതിയ പോർട്ടലുമായി ആർബിഐ

Date:


അവകാശികളില്ലാതെ വിവിധ ബാങ്കുകളിൽ കെട്ടിക്കിടക്കുന്ന അക്കൗണ്ടുകളിലെ തുക കൈകാര്യം ചെയ്യാൻ പുതിയ നടപടിയുമായി റിസർവ് ബാങ്ക്. അക്കൗണ്ട് ഉടമകളെ കണ്ടെത്താൻ പുതിയ വെബ് പോർട്ടലിനാണ് ആർബിഐ രൂപം നൽകിയിരിക്കുന്നത്. ഇതോടെ, ഉടമകൾക്ക് അക്കൗണ്ട് സംബന്ധിച്ച അവകാശവാദം ഉന്നയിക്കാൻ എളുപ്പത്തിൽ സാധിക്കും. അക്കൗണ്ട് സംബന്ധിച്ച എല്ലാ വിവരങ്ങളും ഈ ഒറ്റ വെബ്സൈറ്റിൽ നിന്ന് ലഭിക്കുന്നതാണ്. അതിനാൽ, ഉപഭോക്താക്കൾക്ക് അവകാശവാദം ഉന്നയിക്കാൻ ബാങ്കുകളുടെ ശാഖകൾ സന്ദർശിക്കേണ്ടതായി വരില്ല.

അൺക്ലൈമ്ഡ് ഡെപ്പോസിറ്റ് ഗേറ്റ് വേ ടു ആക്സസ് ഇൻഫർമേഷൻ അഥവാ ‘ഉദ്മം’ പോർട്ടലും, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി കൈകോർത്താണ് പുതിയ പോർട്ടലിന് രൂപം നൽകിയിരിക്കുന്നത്. വിവിധ ബാങ്കുകളിൽ കെട്ടിക്കിടക്കുന്ന പണം ഒറ്റ പോർട്ടലിലൂടെ കണ്ടെത്താൻ കഴിയുമെന്നതാണ് പ്രധാന സവിശേഷത. 10 വർഷത്തിലധികമായി നിർജീവമായ അക്കൗണ്ടുകളുടെ വിവരങ്ങളാണ് പോർട്ടലിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഉപഭോക്താക്കൾക്ക് അവരുടെ അക്കൗണ്ട് വിവരങ്ങൾ പോർട്ടലിൽ തിരയാവുന്നതാണ്.ഏകദേശം 35,012 കോടി രൂപയാണ് ഇത്തരത്തിൽ കെട്ടിക്കിടക്കുന്നത്.

udgam.rbi.org.in എന്ന പോർട്ടലിലാണ് വിവരങ്ങൾ ലഭിക്കുക. ആദ്യ ഘട്ടത്തിൽ എസ്ബിഐ, പഞ്ചാബ് നാഷണൽ ബാങ്ക്, സെൻട്രൽ ബാങ്ക്, ധനലക്ഷ്മി ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, ഡിബിഎസ് ബാങ്ക് ഇന്ത്യ, സിറ്റി ബാക്ക് എന്നിങ്ങനെ 7 ബാങ്കുകളുടെ നിർജീവമായ അക്കൗണ്ട് വിവരങ്ങൾ ലഭിക്കുന്നതാണ്. ഒക്ടോബർ 15-നകം രാജ്യത്തെ മുഴുവൻ ബാങ്കുകളെയും പോർട്ടലിന് കീഴിൽ ഉൾപ്പെടുത്തുമെന്ന് ആർബിഐ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related