ഓഹരി വിപണിയിൽ ചുവടുറപ്പിക്കാൻ നെസ്റ്റ് ഗ്രൂപ്പ്, ഐപിഒ ഉടൻ


ഓഹരി വിപണിയിൽ ചുവടുകൾ ശക്തമാക്കാനൊരുങ്ങി കേരളത്തിൽ നിന്നുള്ള മുൻനിര ടെക്നോളജി കമ്പനിയും നെസ്റ്റ് ഗ്രൂപ്പിന്റെ ഉപസ്ഥാപനവുമായ എസ്എഫ്ഒ ടെക്നോളജീസ്. അടുത്ത രണ്ട് വർഷത്തിനകം ഐപിഒ നടത്താനാണ് കമ്പനിയുടെ തീരുമാനം. വിവിധ തരത്തിലുള്ള വിപുലീകരണ പദ്ധതികൾക്കായി ധനസമാഹരണം നടത്തുന്നതിന്റെ ഭാഗമായാണ് ഐപിഒ സംഘടിപ്പിക്കുന്നത്. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ കമ്പനി ഇതിനോടകം ഇന്ത്യയിലെ ഏറ്റവും വലിയ ഹാർഡ്‌വെയർ കയറ്റുമതിക്കാരിൽ ഒന്നായി മാറിയിട്ടുണ്ട്.

ആഗോള തലത്തിൽ 60-ലധികം ഒറിജിനൽ എക്യുപ്മെന്റ് മാനുഫാക്ചർ ഉപഭോക്താക്കളും, 56 രാജ്യങ്ങളിലേക്ക് കയറ്റുമതിയും കമ്പനിക്ക് ഉണ്ട്. 2023 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ 2500 കോടി രൂപയുടെ വിറ്റുവരമാണ് എസ്എഫ്ഒ ടെക്നോളജീസ് നേടിയിരിക്കുന്നത്. മൂന്ന് പതിറ്റാണ്ട് മുൻപ് പ്രവർത്തനമാരംഭിച്ച ഈ കമ്പനി ഓരോ വർഷവും 12 ശതമാനത്തിലധികം വളർച്ച കൈവരിക്കുന്നുണ്ട്.