21
February, 2026

A News 365Times Venture

21
Saturday
February, 2026

A News 365Times Venture

സംസ്ഥാനത്ത് ഇന്ന് കുത്തനെ ഇടിഞ്ഞ് സ്വർണവില

Date:


സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 320 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,560 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 40 രൂപ കുറഞ്ഞ് 5,570 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. തുടർച്ചയായ നാലാം ദിനമാണ് സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 120 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 15 രൂപയും കുറഞ്ഞിരുന്നു. നവംബർ നാല് മുതൽ ഇതുവരെ ഒരു പവൻ സ്വർണത്തിന് 620 രൂപയുടെ ഇടിവാണ് ഉണ്ടായിട്ടുള്ളത്.

ഇസ്രായേൽ-ഹമാസ് സംഘർഷം രൂക്ഷമായതോടെയാണ് രാജ്യാന്തര വിപണിയിൽ സ്വർണവില കുത്തനെ ഉയർന്നത്. അന്താരാഷ്ട്ര വിലയിലെ വ്യതിയാനങ്ങളാണ് ആഭ്യന്തര സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. ആഗോളതലത്തിൽ ട്രോയ് ഔൺസിന് 20 ഡോളർ താഴ്ന്ന്, 1948.78 ഡോളർ നിലവാരത്തിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. യുദ്ധ പ്രതിസന്ധി ഒഴിയുന്നവെന്ന സൂചന വൻകിട നിക്ഷേപകരെ സ്വർണ നിക്ഷേപത്തിൽ നിന്ന് അകലാൻ പ്രേരിപ്പിച്ചിട്ടുണ്ട്. ഇതിനെ തുടർന്നാണ് വില ഇടിയുന്നത്. അതേസമയം, സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 77 രൂപയും, ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related