ഉപഭോക്താക്കൾക്കായി ദീപാവലി ദിനത്തിൽ ഗംഭീര ഓഫറുകൾ പ്രഖ്യാപിച്ച് രാജ്യത്തെ പൊതുമേഖല ബാങ്കായ ഫെഡറൽ ബാങ്ക്. ദീപാവലി ഷോപ്പിംഗിനോട് അനുബന്ധിച്ച് ആകർഷകമായ കിഴിവുകളാണ് ഫെഡറൽ ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. ആമസോൺ, റിലയൻസ് ഡിജിറ്റൽ, ക്രോമ, വിജയ് സെയിൽസ്, യാത്ര, മെയ്ക്ക് മൈ ട്രിപ്പ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ ഫെഡറൽ ബാങ്കിന്റെ ആനുകൂല്യങ്ങൾ ലഭ്യമാണ്. ബാങ്കിന്റെ കാർഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്യുകയാണെങ്കിൽ ആമസോണിൽ 1500 രൂപ വരെയും, ലുലുവിൽ 2000 രൂപ വരെയും കിഴിവ് ലഭിക്കും.
ഇലക്ട്രോണിക്സ്/ മൊബൈൽ വിഭാഗത്തിൽ ഉപഭോക്താക്കൾക്ക് റിലയൻസ് ഡിജിറ്റൽ, ക്രോമ, വിജയ് സെയിൽസ്, പൂർവിക, പൈ ഇന്റർനാഷണൽ എന്നിവയിൽ പരമാവധി 5000 രൂപ വരെ ആനുകൂല്യം നേടാനുള്ള അവസരമുണ്ട്. ട്രാവൽ വിഭാഗത്തിൽ ഇക്കുറി ആകർഷകമായ ഇളവുകൾ ഫെഡറൽ ബാങ്ക് നൽകിയിട്ടുണ്ട്. മെയ്ക്ക് മൈ ട്രിപ്പ്, യാത്ര, ക്ലിയർ ട്രിപ്പ്, അദാനി വൺ തുടങ്ങിയവയിൽ ബുക്ക് ചെയ്യുമ്പോൾ 15,000 രൂപ വരെയാണ് ഇളവ് ലഭിക്കുക. കൂടാതെ, സ്വിഗ്ഗി ഇൻസ്റ്റന്റ്, സെപ്ടോ, ആമസോൺ ഫ്രഷ്, ബിഗ് ബാസ്ക്കറ്റ്, മിൽക് ബാസ്ക്കറ്റ് തുടങ്ങിയവയിൽ 500 രൂപയുടെ ഇളവും ലഭിക്കുന്നതാണ്.