സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 400 രൂപയാണ് ഒറ്റയടിക്ക് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,760 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 40 രൂപ വർദ്ധിച്ച്, 5,595 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. സംസ്ഥാനത്ത് ഇന്നലെയും സ്വർണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് കൂടിയത്.
ആഗോള വിപണിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ സ്വർണം ഔൺസിന് 1.06 ശതമാനം വില വർദ്ധിച്ച്, 1,967.12 ഡോളറിൽ എത്തി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആഗോള വിപണിയിൽ സ്വർണവില കുതിക്കുന്ന ദൃശ്യമാണ് പ്രകടമായിട്ടുള്ളത്. ആഗോള വിപണികളിലെ പിരിമുറക്കത്തിന് നേരിയ അയവ് ഉണ്ടായിട്ടുണ്ടെങ്കിലും, യുഎസ് ഡോളർ മുകളിൽ തന്നെ തുടരുകയാണ്. ഇത് നിക്ഷേപകരിൽ നേരിയ തോതിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ സ്വർണവില വർദ്ധിക്കാനുള്ള സാധ്യതയാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.