സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില, അറിയാം ഇന്നത്തെ നിരക്കുകൾ


സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് 45,680 രൂപയും, ഒരു ഗ്രാമിന് 5,710 രൂപയുമാണ് ഇന്നത്തെ വില നിലവാരം. ഇന്നലെ ഉയർന്ന സ്വർണവിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. ഇന്നലെ ഒരു പവന് 200 രൂപയും, ഒരു ഗ്രാമിന് 25 രൂപയും വർദ്ധിച്ചിരുന്നു. കേരളത്തിന്റെ ചരിത്രത്തിലെ മൂന്നാമത്തെ ഉയർന്ന നിരക്കിലാണ് ഇന്നലെയും ഇന്നും വ്യാപാരം പുരോഗമിക്കുന്നത്.

ആഗോളതലത്തിലെ മാറ്റങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രകടമായിട്ടുള്ളത്. ആഗോളതലത്തിൽ സ്വർണം ഔൺസിന് വീണ്ടും 2000 ഡോളർ പിന്നിട്ടിട്ടുണ്ട്. 2023 മെയ് 4ാം തിയ്യതി രേഖപ്പെടുത്തിയ പവന് 45,600 രൂപ, ഗ്രാമിന് 5700 രൂപ എന്നതായിരുന്നു ഇതിനു മുമ്പ് സംസ്ഥാനത്തിന്റെ ചരിത്രത്തിലെ മൂന്നാമത്തെ ഉയർന്ന വിലനിലവാരം. സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയത് 2023 ഒക്ടോബർ 28,29 തിയ്യതികളിലായിരുന്നു. ഒരു പവൻ സ്വർണത്തിന് 45,920 രൂപയും, ഒരു ഗ്രാമിന് 5740 രൂപയുമായിരുന്നു നിരക്കുകൾ.