സ്വർണാഭരണ പ്രേമികളുടെ നെഞ്ചിടിപ്പേറുന്നു! സംസ്ഥാനത്ത് ഇന്ന് കുത്തനെ ഉയർന്ന് സ്വർണവില


സംസ്ഥാനത്ത് ഇന്ന് കുത്തനെ ഉയർന്ന സ്വർണവില. ആഴ്ചയുടെ ആദ്യ ദിനമായ ഇന്ന് ആഗോള വിപണിയിലടക്കം വൻ കുതിച്ചുചാട്ടമാണ് സ്വർണവിലയിൽ ഉണ്ടായിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 200 രൂപയാണ് കുതിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി 45,880 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 25 രൂപ വർദ്ധിച്ച്, 5,735 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. നവംബർ മാസത്തിലെ ഏറ്റവും ഉയർന്ന നിലവാരത്തിലാണ് ഇപ്പോൾ സ്വർണവില ഉള്ളത്. കൂടാതെ, ചരിത്രത്തിലെ രണ്ടാമത്തെ ഉയർന്ന നിരക്ക് കൂടിയാണ് ഇന്ന്.

ഒക്ടാേബര്‍ 28 നും 29നും രേഖപ്പെടുത്തിയ പവന് 45,920 രൂപയാണ് കേരള വിപണിയില്‍ ചരിത്രത്തില്‍ പവന് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്. ഈ വിലയില്‍ നിന്ന് 40 രൂപ താഴെയാണ് സ്വര്‍ണ വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിലെ മുന്നേറ്റത്തിൽ നിന്നുള്ള ഊർജ്ജം ഉൾകൊണ്ടാണ് ആഭ്യന്തര വിപണിയിൽ സ്വർണവില കുതിക്കുന്നത്. ദുർബലമായ ഡോളറും ശക്തി ക്ഷയിക്കുന്ന ബോണ്ട് യീൽഡും കാരണം സ്വർണം 2,000 ഡോളറിന് മുകളിൽ നിലയുറപ്പിച്ചു. സ്വർണം ഔൺസിന് 0.42 ശതമാനം ഉയർന്ന്, 2010.75 ഡോളർ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്.