299 രൂപയ്ക്ക് എത്ര വേണമെങ്കിലും പിസ്സ കഴിക്കാം! പക്ഷേ ഒരു നിബന്ധന, കിടിലൻ ഓഫറുമായി പിസ്സ ഹട്ട്


പിസ്സ പ്രേമികൾക്ക് ആകർഷകമായ ഓഫറുമായി പിസ്സ ഹട്ട്. 299 രൂപയ്ക്ക് എത്ര വേണമെങ്കിലും പിസ്സ കഴിക്കാമെന്ന ഓഫറാണ് പിസ്സ ഹട്ട് ഒരുക്കിയിരിക്കുന്നത്. എന്നാൽ, ഇത്രയും കുറഞ്ഞ നിരക്കിൽ പിസ്സ ലഭിക്കണമെങ്കിൽ, ഏതാനും ചില നിബന്ധനകളും മുന്നോട്ടുവച്ചിട്ടുണ്ട്. പിസ്സ സ്റ്റോറിൽ നേരിട്ടെത്തി, അവിടെയിരുന്ന് പിസ്സ കഴിക്കുന്നവർക്ക് മാത്രമാണ് ഈ ഓഫർ ലഭിക്കുകയുള്ളൂ. അതായത്, വീട്ടിൽ നിന്ന് ഓർഡർ ചെയ്യുമ്പോഴോ, ടേക്ക് എവേയിലോ ഈ ഓഫർ ലഭിക്കുകയില്ലെന്ന് സാരം.

ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും 299 രൂപയുടെ പിസ്സ ഓഫറിൽ കഴിക്കാൻ സാധിക്കുകയില്ല. അതിനാൽ, ഓരോ വ്യക്തിയും 299 രൂപയുടെ ഓഫർ എടുക്കേണ്ടതായി വരും. ഓഫറിൽ ലഭിക്കുന്ന 299 രൂപയുടെ പിസ്സ കുടുംബാംഗങ്ങളുമായോ, കൂട്ടുകാരുമായോ പങ്കിട്ടു കഴിക്കാനും പാടില്ല. ചുരുക്കത്തിൽ, 299 രൂപയ്ക്ക് ഒരാൾക്ക് മറ്റാരുമായും പങ്കുവയ്ക്കാതെ എത്ര പിസ്സ വേണമെങ്കിലും കഴിക്കാവുന്നതാണ്. പിസ്സ ഹട്ടിന്റെ തിരഞ്ഞെടുത്ത ഷോപ്പുകളിൽ വെള്ളിയാഴ്ച മാത്രമാണ് ഈ ഓഫർ ലഭിക്കുകയുള്ളൂ. ഇതിന് പുറമേ, ബുധനാഴ്ചകളിൽ 50 ശതമാനം വിലക്കുറവിൽ പിസ്സ കഴിക്കാമെന്ന മറ്റൊരു ഓഫറും ഉണ്ട്.