കേരളത്തിലെ ഉപഭോക്താക്കൾക്കായി പ്രത്യേക നിരക്കിലുള്ള ഡാറ്റാ പ്ലാനുകൾ അവതരിപ്പിച്ച് പ്രമുഖ ടെലികോം സേവന ദാതാക്കളായ ബിഎസ്എൻഎൽ. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്, ഭേദപ്പെട്ട വരിക്കാരാണ് ബിഎസ്എൻഎല്ലിന് കേരളത്തിൽ ഉള്ളത്. അതുകൊണ്ടുതന്നെ, ഉപഭോക്താക്കൾക്ക് മികച്ച പ്ലാനുകൾ ലഭ്യമാക്കാൻ ബിഎസ്എൻഎൽ പ്രത്യേക ശ്രദ്ധ നൽകാറുണ്ട്. ഇത്തവണ കേരളീയർക്കായി കുറഞ്ഞ നിരക്കിൽ കൂടുതൽ ആനുകൂല്യങ്ങൾ ഉള്ള പ്ലാനാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്ലാനിനെ കുറിച്ചുള്ള മറ്റു വിവരങ്ങൾ പരിചയപ്പെടാം.
കേരള സർക്കിളിൽ മാത്രമായി 107 രൂപയുടെ റീചാർജ് പ്ലാനാണ് പുതുതായി ബിഎസ്എൻഎൽ അവതരിപ്പിച്ചിരിക്കുന്നത്. 35 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. കൂടാതെ, 3 ജിബി ലഭിക്കുന്നതാണ്. MTNL നെറ്റ്‌വർക്കിലേക്ക് കോളുകൾ ഉൾപ്പെടെ 200 മിനിറ്റ് ലോക്കൽ, എസ്ടിഡി, റോമിംഗ് കോളുകൾ എന്ന ആനുകൂല്യങ്ങളും ആസ്വദിക്കാനാകും. കുറഞ്ഞ വിലയ്ക്ക് കൂടുതൽ വാലിഡിറ്റി ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് ഈ പ്ലാൻ മികച്ച ഓപ്ഷനാണ്. ഇതിനോടൊപ്പം, 35 ദിവസത്തേക്ക് സൗജന്യമായി ബിഎസ്എൻഎൽ കോളർ ട്യൂൺ സെറ്റ് ചെയ്യാൻ കഴിയുന്നതാണ്.