19
March, 2026

A News 365Times Venture

19
Thursday
March, 2026

A News 365Times Venture

പിൻവലിച്ച 2,000 രൂപ നോട്ടുകളിൽ 97 ശതമാനവും തിരിച്ചെത്തി, ജനങ്ങളുടെ കയ്യിൽ ഇനിയുള്ളത് 9,760 കോടി

Date:


രാജ്യത്ത് വിനിമയത്തിൽ നിന്ന് പിൻവലിച്ച 2,000 രൂപ നോട്ടുകളിൽ 97 ശതമാനവും തിരിച്ചെത്തിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. നവംബർ 30 വരെയുള്ള കണക്കുകളാണ് റിസർവ് ബാങ്ക് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഇനി 3 ശതമാനം നോട്ടുകൾ മാത്രമാണ് പൊതുജനങ്ങളുടെ കയ്യിൽ ഉള്ളത്. ഇവയുടെ മൂല്യം 9,760 കോടി രൂപയാണ്. അതേസമയം, പിൻവലിച്ച 2,000 രൂപ നോട്ടുകൾക്ക് നിയമപരമായ മൂല്യം ഉണ്ടായിരിക്കുമെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി.

ഈ വർഷം മെയ് മാസത്തിലാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2,000 രൂപ നോട്ടുകൾ ഔദ്യോഗികമായി പിൻവലിച്ചത്. നോട്ട് പിൻവലിക്കൽ പ്രഖ്യാപനം നടക്കുമ്പോൾ പ്രചാരത്തിൽ ഉണ്ടായിരുന്ന 2,000 രൂപ നോട്ടുകളുടെ ആകെ മൂല്യം 3.56 ലക്ഷം കോടി രൂപയായിരുന്നു. ആദ്യ ഘട്ടത്തിൽ, 2023 സെപ്റ്റംബർ 30 വരെയാണ് 2,000 രൂപ നോട്ടുകൾ നിക്ഷേപിക്കാനും, അല്ലെങ്കിൽ മാറ്റാനും ബാങ്കുകൾ അവസരം നൽകിയത്. പിന്നീട്, അത് 2023 ഒക്ടോബർ 7 വരെ നീട്ടുകയായിരുന്നു.

2016 നവംബറിലാണ് 2,000 മൂല്യമുള്ള നോട്ടുകൾ ആർബിഐ അവതരിപ്പിച്ചത്. അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന എല്ലാ 500, 1,000 രൂപ നോട്ടുകളും പിൻവലിച്ചതോടെ സമ്പദ്‌വ്യവസ്ഥയിലെ കറൻസി ആവശ്യകതകൾ നിറവേറ്റുന്നതിനായാണ് 2,000 രൂപയുടെ കറൻസി പുറത്തിറക്കിയത്. 2,000 രൂപ മൂല്യമുള്ള ബാങ്ക് നോട്ടുകളിൽ 89 ശതമാനവും 2017 മാർച്ചിന് മുമ്പാണ് പുറത്തിറക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related