സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വർണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് കൂടിയത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,040 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 10 രൂപ വർദ്ധിച്ച് 5,755 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. തുടർച്ചയായ രണ്ട് ദിവസം നീണ്ട ഇടിവിന് ശേഷമാണ് ഇന്ന് സ്വർണവില ഉയർന്നിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്നലെ 320 രൂപ ഒറ്റയടിക്ക് കുറഞ്ഞിരുന്നു.
ഡിസംബർ നാലിനാണ് സംസ്ഥാനത്തിന്റെ ചരിത്രത്തിലെ റെക്കോർഡ് നിരക്ക് രേഖപ്പെടുത്തിയത്. ഡിസംബർ 4ന് ഒരു പവൻ സ്വർണത്തിന് 47, 080 രൂപയായിരുന്നു വില. ഇതിനുശേഷം ഡിസംബർ 5-ന് ഒറ്റയടിക്ക് 800 രൂപ കുറയുകയായിരുന്നു. ആഗോള സ്വർണവില നേട്ടത്തിലായതോടെയാണ് ആഭ്യന്തര വിലയും കുതിച്ചിരിക്കുന്നത്. ട്രോയ് ഔൺസിന് 2,026.94 എന്നതാണ് ഇന്നത്തെ വില നിലവാരം. വരും ദിവസങ്ങളിൽ അന്താരാഷ്ട്ര വിപണിയിൽ ചലനങ്ങൾ ഉണ്ടായാൽ ആഭ്യന്തര വിപണിയിലും പ്രതിഫലിക്കാൻ സാധ്യതയുണ്ട്.