17
March, 2026

A News 365Times Venture

17
Tuesday
March, 2026

A News 365Times Venture

തുടർച്ചയായ ഇടിവിന് വിരാമമിട്ട് സ്വർണവില! ഇന്ന് ഒറ്റയടിക്ക് ഉയർന്നത് 800 രൂപ

Date:


സംസ്ഥാനത്ത് ഇന്ന് കത്തിക്കയറി സ്വർണവില. ഒരു പവൻ സ്വർണത്തിന് ഇന്ന് 800 രൂപയാണ് ഒറ്റയടിക്ക് ഉയർന്നത്. ഇതോടെ, സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,120 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 100 രൂപ വർദ്ധിച്ച്, 5,765 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. മൂന്ന് ദിവസത്തെ തുടർച്ചയായ ഇടിവിന് ശേഷമാണ് ഇന്ന് സ്വർണവില ഉയർന്നിരിക്കുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 80 രൂപയും, ഒരു ഗ്രാമിന് 10 രൂപയും കുറഞ്ഞിരുന്നു. കഴിഞ്ഞ 3 ദിവസത്തിനിടെ പവന് 400 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്.

ആഗോള വില കുതിച്ചുയർന്നതോടെയാണ് ആഭ്യന്തര വിലയിലും വർദ്ധനവ് ഉണ്ടായിരിക്കുന്നത്. ട്രോയ് ഔൺസിന് 49.30 ഡോളർ വർദ്ധിച്ച്, 2,031.89 ഡോളർ നിലവാരത്തിലാണ് ആഗോള സ്വർണവില ഉള്ളത്. യുഎസ് ഫെഡ് നിരക്കുകൾ കുറയ്ക്കുമെന്ന വാർത്തകൾ പുറത്തുവന്നതോടെയാണ് ആഗോള തലത്തിൽ സ്വർണവില ഉയർന്നത്. അതേസമയം, സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 77 രൂപയാണ് വില. 8 ഗ്രാമിന് 616 രൂപ,10 ഗ്രാമിന് 770 രൂപ,100 ഗ്രാമിന് 7700 രൂപ, ഒരു കിലോഗ്രാമിന് 77,000 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related