21
March, 2026

A News 365Times Venture

21
Saturday
March, 2026

A News 365Times Venture

സംസ്ഥാനത്ത് ഇന്ന് സ്വർണവില നിശ്ചലം, നിരക്കുകൾ അറിയാം

Date:


സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന് 45,920 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 5,740 രൂപയാണ്. ഇന്നലെ ഉയർന്ന സ്വർണവിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 80 രൂപയും, ഗ്രാമിന് 10 വർദ്ധിച്ചിരുന്നു. അന്താരാഷ്ട്ര തലത്തിൽ സ്വർണവില നേരിയ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്. ട്രോയ് ഔൺസിന് 4.75 ഡോളർ ഉയർന്ന്, 2,022.52 ഡോളർ എന്നതാണ് നിലവാരം.

സ്വർണവില ഡിസംബർ 4-ന് കേരളത്തിന്റെ ചരിത്രത്തിലെ പുതിയ സർവ്വകാല ഉയരത്തിലെത്തിയിരുന്നു. പവന് 47,080 രൂപയും, ഒരു ഗ്രാമിന് 5,885 രൂപയുമായിരുന്നു വില. ഡിസംബർ 13ന് ഒരു പവൻ സ്വർണത്തിന് 45,320 രൂപയും, ഗ്രാമിന് 5,665 രൂപയുമായിരുന്നു നിരക്ക്. ഇത് ഡിസംബറിലെ താഴ്ന്ന നിരക്കാണ്. അതേസമയം, കേരളത്തിലെ വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 79.7 രൂപയാണ് വില. 8 ഗ്രാമിന് 637.60 രൂപ,10 ഗ്രാമിന് 797 രൂപ,100 ഗ്രാമിന് 7,970 രൂപ, ഒരു കിലോഗ്രാമിന് 79,700 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

തുടര്‍ഭരണം ഉണ്ടാവില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല; വീണ്ടും ഇടതുപക്ഷം വരുമെന്ന് പ്രവചിച്ച് കെ. സുധാകരന്‍

കണ്ണൂര്‍: തുടര്‍ച്ചയായി മൂന്നാം തവണയും എല്‍.ഡി.എഫ് ഭരണത്തിലേറാന്‍ സാധ്യതയുണ്ടെന്ന് പ്രതികരിച്ച് മുതിര്‍ന്ന...