18
March, 2026

A News 365Times Venture

18
Wednesday
March, 2026

A News 365Times Venture

സംസ്ഥാനത്ത് വീണ്ടും കത്തിക്കയറി സ്വർണവില! രണ്ട് ദിവസത്തിനിടെ ഉയർന്നത് 480 രൂപ

Date:


സംസ്ഥാനത്ത് ഇന്ന് സ്വർണവില കുതിച്ചുയർന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 200 രൂപയാണ് ഉയർന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,400 രൂപയായി. ഗ്രാമിന് 25 രൂപ വർദ്ധിച്ച്, 5,800 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഒരു പവൻ സ്വർണത്തിന് 480 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇന്നലെ ഒരു പവന് 46,200 രൂപയായിരുന്നു. ആഗോള വിപണിയിലെ ചലനങ്ങൾക്ക് അനുസൃതമായാണ് ആഭ്യന്തര വില നിശ്ചയിക്കുന്നത്.

ആഗോള വിപണിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ സ്വർണം ഔൺസിന് 0.85 ശതമാനമാണ് ഉയർന്നത്. ആഗോള വിപണിയിലെ വില മാറ്റങ്ങൾ ഡോളറിൽ ആയതിനാൽ, നേരിയ ചലനങ്ങൾ പോലും പ്രാദേശിക വിപണിയിലെ വിലക്കയറ്റത്തിന് കാരണമാകും. സംസ്ഥാനത്ത് വരും മാസങ്ങളിൽ വിവാഹ സീസണുകൾക്ക് തുടക്കമാകും. ഇത് പ്രാദേശിക വിപണിയെ വലിയ രീതിയിൽ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. കൂടാതെ, 2024-ൽ സ്വർണത്തിന്റെ നിക്ഷേപ ആവശ്യകതയും വർദ്ധിച്ചേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related