അവശ്യ ഘട്ടങ്ങളിൽ ഉപകാരപ്പെടാൻ സ്വർണം വാങ്ങി സൂക്ഷിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. അതുകൊണ്ടുതന്നെ ഉയർന്ന മൂല്യം തരുന്ന സമ്പാദ്യം കൂടിയാണ് സ്വർണം. എന്നാൽ, നിഷ്ക്രിയമായി വീടുകളിലോ ലോക്കറുകളിലോ ഇരിക്കുന്ന സ്വർണം ഉപയോഗിച്ച് അധിക വരുമാനം നേടാനാകും. ഇതിനായി കേന്ദ്ര ഗവൺമെന്റ് അവതരിപ്പിച്ച പദ്ധതിയാണ് ഗോൾഡ് മോണിറ്റൈസേഷൻ. വീടുകളിലും സ്ഥാപനങ്ങളിലും ഉപയോഗശൂന്യമായി കിടക്കുന്ന വലിയ അളവിലുള്ള സ്വർണം സമാഹരിച്ച് ബാങ്കിംഗ് സംവിധാനത്തിലേക്ക് എത്തിക്കാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.
ഗോൾഡ് മോണിറ്റൈസേഷൻ പദ്ധതിയിൽ അംഗമാകാൻ താൽപ്പര്യമുള്ള വ്യക്തികൾ ഗോൾഡ് മോണിറ്റൈസേഷൻ സ്കീം നൽകുന്ന ഏതെങ്കിലും അംഗീകൃത ബാങ്കുകൾ സന്ദർശിക്കേണ്ടതാണ്. തുടർന്ന് നിക്ഷേപിക്കേണ്ട സ്വർണത്തിന്റെ ഫോം, ഭാരം, പരിശുദ്ധി, മറ്റ് പ്രസക്തമായ വിവരങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ നൽകുക. തുടർന്ന് ഇഷ്ടപ്പെട്ട ഡെപ്പോസിറ്റ് കാലാവധിയെ അടിസ്ഥാനമാക്കി ഡെപ്പോസിറ്റ് ഓപ്ഷൻ തിരഞ്ഞെടുക്കാവുന്നതാണ്.
Also Read: കാർ ബൈക്കിലിടിച്ച് 43കാരൻ കൊല്ലപ്പെട്ടു: വേർപെട്ടു പോയ തല കണ്ടെത്തിയത് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ
സ്വർണം നിക്ഷേപിച്ച് കഴിഞ്ഞാൽ, നിക്ഷേപ കാലാവധിയും ബാധകമായ പലിശ നിരക്കും ഉൾപ്പെടെ ആവശ്യമായ എല്ലാ വിശദാംശങ്ങളും നൽകി ബാങ്ക് സ്വർണ നിക്ഷേപ സർട്ടിഫിക്കറ്റ് നൽകും. ഡെപ്പോസിറ്റ് കാലാവധിയിലുടനീളം, നിക്ഷേപകർക്ക് പലിശ ലഭിക്കും.ഡെപ്പോസിറ്റ് കാലാവധി അവസാനിക്കുമ്പോൾ, നിക്ഷേപകർക്ക് അവരുടെ സ്വർണം ബാറുകളോ നാണയങ്ങളോ ആയി, പലിശ സഹിതം ലഭിക്കുന്നതാണ്.