കേരളത്തിലേക്കുള്ള സർവീസുകളുടെ എണ്ണം ഉയർത്താനൊരുങ്ങി ഇത്തിഹാദ് എയർവേയ്സ്



കേരളത്തിൽ നിന്നും തിരിച്ചുമുള്ള വിമാന സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കാനൈരുങ്ങി അബുദാബി കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രമുഖ വിമാനക്കമ്പനിയായ ഇത്തിഹാദ് എയർവേയ്സ്. കോഴിക്കോട്, തിരുവനന്തപുരം എന്നീ വിമാനത്താവളങ്ങളിൽ നിന്ന് കൂടുതൽ സർവീസുകൾ നടത്താനാണ് എയർലൈനിന്റെ തീരുമാനം. ഇതിനോടനുബന്ധിച്ച് അടുത്ത വർഷം ജനുവരി 1 മുതൽ അധികമായി 2 സർവീസുകൾ കൂടി കമ്പനി ആരംഭിക്കുന്നതാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഡിമാൻഡ് ഉള്ള സ്ഥലങ്ങളിൽ ഒന്നാണ് കേരളമെന്ന് ഇതിനോടകം ഇത്തിഹാദ് എയർവേയ്സ് വ്യക്തമാക്കിയിട്ടുണ്ട്.

ഡിമാൻഡ് അനുസരിച്ച് മറ്റ് നഗരങ്ങളിലേക്കുള്ള സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതും ഇത്തിഹാദ് എയർവേയ്സിന്റെ പരിഗണനയിലുണ്ട്. അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, മുംബൈ, ന്യൂഡൽഹി, ഹൈദരാബാദ്, കൊൽക്കത്ത, കൊച്ചി തുടങ്ങിയ വിമാനത്താവളങ്ങളിൽ നിന്നാണ് പുതിയ സർവീസുകൾ ആരംഭിക്കാൻ സാധ്യത. നിലവിൽ, ഇത്തിഹാദ് എയർവേയ്സും, സഹോദരസ്ഥാപനമായ എയർ അറേബ്യയും ചേർന്ന് 232 പ്രതിവാര ഫ്ലൈറ്റുകളാണ് ഇന്ത്യയിലെ പ്രധാന 10 സ്ഥലങ്ങളിൽ നിന്ന് നടത്തുന്നത്. ഘട്ടം ഘട്ടമായി ഈ സർവീസുകളുടെ എണ്ണം ഉയർത്തുന്നതാണ്. നിലവിൽ, ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കും, തിരിച്ചുമുള്ള സർവീസിന് വൻ ഡിമാൻഡാണ് ഉള്ളത്.

Also Read: അള്ളാഹുവാണ് തന്റെ ദൈവമെന്ന് യേശുക്രിസ്തു പറഞ്ഞിട്ടുണ്ടെന്ന് വിവാദ മതപ്രഭാഷകൻ സക്കീർ നായിക്