ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവർക്ക് സുവർണാവസരം! സ്പെഷ്യൽ ഓഫറിൽ ഗൂഗിൾ പിക്സൽ 7 പ്രോ ഇന്ന് തന്നെ സ്വന്തമാക്കൂ


ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവർ തിരഞ്ഞെടുക്കുന്ന മികച്ച ഹാൻഡ്സെറ്റുകളിൽ ഒന്നാണ് ഗൂഗിൾ പുറത്തിറക്കിയ ഗൂഗിൾ പിക്സൽ 7 പ്രോ. ഐഫോണുകളോട് മത്സരിക്കുന്ന തരത്തിലാണ് ഗൂഗിൾ ഓരോ സ്മാർട്ട്ഫോണും പുറത്തിറക്കാറുള്ളത്. അതുകൊണ്ടുതന്നെ ആപ്പിൾ ആരാധകർക്കിടയിലും വലിയ രീതിയിൽ ചർച്ച നേടിയ ഹാൻഡ്സെറ്റ് കൂടിയാണ് ഗൂഗിൾ പിക്സൽ 7 പ്രോ. പിക്സൽ സ്മാർട്ട്ഫോണുകൾക്ക് താരതമ്യേന വില കൂടുതലാണ്. എന്നാൽ, പുതുവർഷത്തിൽ ഗൂഗിൾ പിക്സൽ 7 പ്രോ ഓഫർ വിലയിൽ വാങ്ങാനുള്ള അവസരം ഒരുക്കിയിരിക്കുകയാണ് ഫ്ലിപ്കാർട്ട്. ഓഫറുകളെ കുറിച്ച് കൂടുതൽ പരിചയപ്പെടാം.

ഗൂഗിൾ പിക്സൽ 7 പ്രോ സ്മാർട്ട്ഫോണിന്റെ 12 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള മോഡലാണ് ഇപ്പോൾ ഓഫർ വിലയിൽ വാങ്ങാൻ കഴിയുക. ലോഞ്ച് സമയത്ത് ഈ ഹാൻഡ്സെറ്റിന്റെ വില ഏകദേശം 80,000 രൂപയ്ക്ക് അടുത്തായിരുന്നു. എന്നാൽ, ഉപഭോക്താക്കൾക്ക് 66,999 രൂപയ്ക്ക് വാങ്ങാനാകും. ഇതിന് പുറമേ, ബാങ്ക് ഓഫറുകളും കൂപ്പൺ കഴിവുകളും ലഭ്യമാണ്. പരമാവധി 3000 രൂപ വരെയാണ് ബാങ്ക് ഓഫർ ലഭിക്കുക. സ്പെഷ്യൽ കൂപ്പൺ ക്ലെയിം ചെയ്യുന്നതിലൂടെ 18,000 രൂപയുടെ കിഴിവും നേടാനാകും. മുഴുവൻ കിഴിവുകളും ക്ലെയിം ചെയ്താൽ, സ്മാർട്ട്ഫോണിന്റെ വില 48,999 രൂപയായി ചുരുങ്ങും. പരിമിത കാലത്തേക്ക് മാത്രമാണ് ഈ ഓഫർ ലഭിക്കുക.