22
March, 2026

A News 365Times Venture

22
Sunday
March, 2026

A News 365Times Venture

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും ഇടിവിലേക്ക് വീണ് സ്വർണവില, അറിയാം ഇന്നത്തെ നിരക്കുകൾ

Date:


സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,160 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 10 രൂപ കുറഞ്ഞ്, 5,770 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 160 രൂപയും, ഗ്രാമിന് 20 രൂപയും കുറഞ്ഞിരുന്നു. നിലവിൽ, ജനുവരി മാസത്തെ താഴ്ന്ന നിരക്കിലാണ് സ്വർണവില ഉള്ളത്.

ജനുവരി രണ്ടാം തിയ്യതി, സംസ്ഥാനത്തിന്റെ ചരിത്രത്തിലെ മൂന്നാമത്തെ സർവ്വകാല ഉയരത്തിലേക്ക് സ്വർണവില എത്തിയിരുന്നു. ഒരു പവന് 160 രൂപയും, ഗ്രാമിന് 20 രൂപയുമാണ് അന്ന് വില വർദ്ധിച്ചത്. അന്ന് പവന് 47,000 രൂപയും, ഗ്രാമിന് 5,875 രൂപയുമായിരുന്നു വില. ഇതിനു ശേഷം, തുടർച്ചയായ ദിവസങ്ങളിൽ സംസ്ഥാനത്തെ സ്വർണവില ഇടിയുന്ന പ്രവണതയാണ് ഉണ്ടായിട്ടുള്ളത്. ആഗോള വിലയെ അടിസ്ഥാനപ്പെടുത്തിയാണ് ആഭ്യന്തര സ്വർണവില നിശ്ചയിക്കാറുള്ളത്. നിലവിൽ, അന്താരാഷ്ട്ര വിപണിയിൽ ട്രോയ് ഔൺസിന് 10.3 ഡോളർ താഴ്ന്ന്, 2033.74 ഡോളർ നിലവാരത്തിലാണ് സ്വർണവില ഉള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related