22
March, 2026

A News 365Times Venture

22
Sunday
March, 2026

A News 365Times Venture

മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പോരായ്മ, രാജ്യത്തെ 3 ബാങ്കുകൾക്ക് കോടികൾ പിഴ ചുമത്തി ആർബിഐ

Date:


മുംബൈ: രാജ്യത്തെ മൂന്ന് ബാങ്കുകൾക്ക് കോടികൾ പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്, ധനലക്ഷ്മി ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് എന്നിവയ്ക്കെതിരെയാണ് ആർബിഐയുടെ കർശന നടപടി. ഈ ബാങ്കുകൾ 2.49 കോടി രൂപയാണ് പിഴ ഇനത്തിൽ അടയ്ക്കേണ്ടത്. റിസർവ് ബാങ്ക് നിഷ്കർഷിച്ചിട്ടുള്ള മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് നടപടി. 1949-ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ സെക്ഷൻ 46(4)(i), സെക്ഷൻ 47A(1)(c) എന്നീ വകുപ്പുകൾ പ്രകാരം, ആർബിഐക്ക് നൽകിയിട്ടുള്ള അധികാരങ്ങൾ ഉപയോഗിച്ചാണ് പിഴ ചുമത്തിയിരിക്കുന്നത്.

അടുത്തിടെ ചട്ടവിരുദ്ധമായി ഒരു കമ്പനിക്ക് പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് വായ്പ അനുവദിച്ചിരുന്നു. ഇതിനെ തുടർന്ന് ഒരു കോടി രൂപയാണ് പിഴ ചുമത്തിയത്. കെവൈസി, നിക്ഷേപങ്ങളുടെ പലിശ നിരക്ക് തുടങ്ങിയവയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്ന് ധനലക്ഷ്മി ബാങ്കിന് 1.20 കോടി രൂപയാണ് പിഴ ചുമത്തിയത്. ‘ബാങ്കുകളിലെ കസ്റ്റമർ സർവീസ്’ എന്ന വിഷയത്തിൽ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പാലിക്കാത്തതിനാൽ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് 29.55 ലക്ഷം രൂപയാണ് പിഴ ഇനത്തിൽ നൽകേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related