സംസ്ഥാനത്ത് ഇന്ന് സ്വർണവില നിശ്ചലം: ഇന്നത്തെ നിരക്കുകൾ അറിയാം


സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന് ഇന്ന് 46,400 രൂപയും, ഗ്രാമിന് 5,800 രൂപയുമാണ് ഇന്നത്തെ വില നിലവാരം. ഇന്നലെ ഉയർന്ന സ്വർണവിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 240 രൂപയും, ഗ്രാമിന് 30 രൂപയുമാണ് ഒറ്റയടിക്ക് വർദ്ധിച്ചത്. കൂടാതെ, കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 320 രൂപയുടെ വർദ്ധനവും ഉണ്ടായിട്ടുണ്ട്.

സംസ്ഥാനത്തെ സ്വർണ്ണവില ജനുവരി മാസത്തെ താഴ്ന്ന നിലവാരത്തിൽ എത്തിയത് കഴിഞ്ഞ വ്യാഴാഴ്ചയാണ്. ഒരു പവൻ സ്വർണത്തിന് 46,080 രൂപയും, ഗ്രാമിന് 5,760 രൂപയുമാണ് അന്നത്തെ വില നിലവാരം. അന്താരാഷ്ട്ര വിപണിയിൽ സ്വർണത്തിന്റെ വ്യാപാരം നേട്ടത്തിലാണ് ക്ലോസ് ചെയ്തിട്ടുള്ളത്. ട്രോയ് ഔൺസിന് 13.95 ഡോളർ ഉയർന്ന് 2048.99 എന്നതാണ് അന്താരാഷ്ട്ര വില നിലവാരം. അതേസമയം, കഴിഞ്ഞ 30 ദിവസത്തിനിടെ ആഗോള സ്വർണവില 0.43 ശതമാനം ഇടിഞ്ഞിട്ടുണ്ട്. ഇക്കാലയളവിൽ ട്രോയ് ഔൺസിന് 8.76 ഡോളറാണ് കുറഞ്ഞത്.