23
March, 2026

A News 365Times Venture

23
Monday
March, 2026

A News 365Times Venture

ചില വാഹനങ്ങളുടെ ഫാസ്റ്റാഗുകൾ ജനുവരി 31-ന് ശേഷം പ്രവർത്തനരഹിതമാകും, മുന്നറിയിപ്പുമായി നാഷണൽ ഹൈവേ അതോറിറ്റി

Date:


ന്യൂഡൽഹി: രാജ്യത്തെ വാഹനങ്ങളിലെ ഫാസ്റ്റാഗുകൾ സംബന്ധിച്ച് പുതിയ അറിയിപ്പുമായി നാഷണൽ ഹൈവേ അതോറിറ്റി. വാഹനങ്ങളിൽ ഫാസ്റ്റാഗ് ഉള്ളവർ നിർബന്ധമായും കെവൈസി നിബന്ധനകൾ പൂർത്തിയാക്കേണ്ടതാണ്. ഇതിനായി വാഹന ഉടമകൾ എത്രയും പെട്ടെന്ന് തന്നെ ഫാസ്റ്റാഗ് ഇഷ്യു ചെയ്തിട്ടുള്ള ബാങ്കിനെയോ, ഏജൻസിയെയോ സമീപിക്കേണം. ജനുവരി 31ന് മുൻപ് കെവൈസി പ്രക്രിയകൾ പൂർത്തിയാക്കാത്ത ഫാസ്റ്റാഗുകൾ പ്രവർത്തനരഹിതമാകുമെന്ന് നാഷണൽ ഹൈവേ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഫാസ്റ്റാഗുകളിൽ ബാലൻസ് ഉണ്ടെങ്കിലും കെവൈസി സമയബന്ധിതമായി പൂർത്തിയാക്കിയിട്ടില്ലെങ്കിൽ ഡിആക്ടിവേറ്റ് ചെയ്യുന്നതാണ്. ഫാസ്റ്റാഗുകൾ പ്രവർത്തനരഹിതമാകുന്നത് വഴി ടോൾ പ്ലാസകളിലും മറ്റും ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ, നിശ്ചിത തീയതിക്കകം നിർബന്ധമായും കെവൈസി പൂർത്തിയാക്കണം. ഫാസ്റ്റാഗ് വഴിയുള്ള ഇലക്ട്രോണിക് ടോൾ ശേഖരണ സംവിധാനത്തിന്റെ കാര്യക്ഷമത കൂടുതൽ ഉറപ്പുവരുത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാനും തീരുമാനമായിട്ടുണ്ട്. അതേസമയം, ഒരു വാഹനത്തിന്റെ പേരിൽ ഒന്നിലധികം ഫാസ്റ്റാഗുകൾ ഉണ്ടെങ്കിൽ, ഒരെണ്ണം ഒഴികെ മറ്റു ടാഗുകൾ നിർബന്ധമായും നശിപ്പിക്കേണ്ടതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

പത്ത് വര്‍ഷമായി നരകത്തില്‍, ലീഗില്‍ അംഗത്വമെടുത്തപ്പോള്‍ സ്വര്‍ഗത്തിലേക്ക് അടുത്തു; തിരിച്ചുവരവില്‍ കാരാട്ട് റസാഖ്

കോഴിക്കോട്: ഇടതുപാളയം വിട്ട് വീണ്ട് മുസ്‌ലിം ലീഗിലേക്ക് ചേക്കേറിയതിന് പിന്നാലെ സി.പി.ഐ.എമ്മിനെതിരെ...

ഡി.എം.കെയുമായുള്ള ചർച്ചയിൽ സമവായത്തിലെത്താതെ സി.പി.ഐ.എം | DoolNews

ഡി.എം.കെയുമായുള്ള ചർച്ചയിൽ സമവായത്തിലെത്താതെ...