സ്വർണാഭരണ പ്രേമികളുടെ നെഞ്ചിടിപ്പേറ്റി സ്വർണവിലയിൽ ഇന്ന് വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,240 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 10 രൂപ വർദ്ധിച്ച് 5,780 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് ഇടിഞ്ഞത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 46,610 രൂപയും ഗ്രാമിന് 5,770 രൂപമായുമായിരുന്നു വില.
അന്താരാഷ്ട്ര സ്വർണവില നേരിയ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ട്രോയ് ഔൺസിന് 7.49 ഡോളർ ഉയർന്ന് 2025.99 ഡോളർ എന്നതാണ് നിലവാരം. യുഎസ് ഫെഡ് പലിശ നിരക്കുകളിൻമേലുള്ള തീരുമാനം ഈ വാരം പ്രഖ്യാപിക്കും. ഇക്കാരണത്താൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആഗോള സ്വർണവില വലിയ ചാഞ്ചാട്ടങ്ങളില്ലാതെ സ്ഥിരതയാർജ്ജിച്ചിരുന്നു. ഫെഡ് പലിശ കുറയ്ക്കുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. അതിനാൽ, വരും ദിവസങ്ങളിൽ സ്വർണവിലയിൽ വർദ്ധനവ് ഉണ്ടാകാൻ സാധ്യതയുണ്ട്.