24
March, 2026

A News 365Times Venture

24
Tuesday
March, 2026

A News 365Times Venture

സംസ്ഥാന ബഡ്ജറ്റ് ഇന്ന്: പ്രതീക്ഷയോടെ കേരളം

Date:


തിരുവനന്തപുരം: 2024-25 സാമ്പത്തിക വർഷത്തേക്കുള്ള സമ്പൂർണ്ണ ബഡ്ജറ്റ് ഇന്ന് അവതരിപ്പിക്കും. ധനമന്ത്രി കെ.എൽ ബാലഗോപാൽ ആണ് ബഡ്ജറ്റ് അവതരണം നടത്തുക. രണ്ടാം പിണറായി സർക്കാർ ചുമതലയേറ്റതിന് ശേഷമുള്ള മൂന്നാമത്തെ സമ്പൂർണ്ണ ബഡ്ജറ്റ് കൂടിയാണിത്. സംസ്ഥാനം അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് ഇക്കുറിയുള്ള ബഡ്ജറ്റ് അവതരണം. അതുകൊണ്ടുതന്നെ ലോക്സഭ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുകൊണ്ടുള്ള പ്രഖ്യാപനങ്ങളും അധിക വരുമാനത്തിന് എന്ത് വഴി എന്നതും ബഡ്ജറ്റ് ഉറ്റുനോക്കുന്നുണ്ട്.

ഇന്ന് രാവിലെ 9 മണി മുതലാണ് ബഡ്ജറ്റ് പ്രസംഗം ആരംഭിക്കുക. നാളെ മുതൽ പതിനൊന്നാം തീയതി വരെ സഭ ചേരുകയില്ല. തുടർന്ന് 12 മുതൽ 15 വരെ ബഡ്ജറ്റ് ചർച്ച സംഘടിപ്പിക്കുന്നതാണ്. സ്വകാര്യ നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്ന അടക്കമുള്ള നടപടികൾ ഇത്തവണയും ഉണ്ടായിരിക്കുമെന്നാണ് സൂചന. കൂടാതെ, ക്ഷേമപെൻഷൻ കുടിശ്ശിക, വിലക്കയറ്റം, നികുതി വരുമാനത്തിലെ ഇടിവ്, കാർഷിക മേഖലയിലെ പ്രതിസന്ധി, ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡി.എ കുടിശ്ശിക തുടങ്ങിയ വിഷയങ്ങളിൽ കുറഞ്ഞ തോതിലെങ്കിലും ബഡ്ജറ്റിൽ പരിഹാരം ഉണ്ടായേക്കുമെന്നാണ് വിലയിരുത്തൽ. അതേസമയം, ഇക്കുറി നടക്കുന്ന ബഡ്ജറ്റിൽ വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടായേക്കില്ലെന്ന് കഴിഞ്ഞ ദിവസം ധനമന്ത്രി അറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

70 ലക്ഷം ലോണെടുത്തു, 60 ലക്ഷം അടച്ചു, ഇനിയും 59 ലക്ഷം ബാക്കി; ജപ്തി ഭീഷണിയില്‍ മുനീര്‍

കോഴിക്കോട്: വീടിന്റെ പുനര്‍നിര്‍മാണത്തിനായി വായ്പയെടുത്തതില്‍ പലിശയും മറ്റും ഉള്‍പ്പടെ ഇനിയും 59...

നൂറ് സീറ്റ് ലഭിച്ചില്ലെങ്കില്‍ വനവാസത്തിന് പോകുമെന്ന് പറഞ്ഞിട്ടില്ല: വി.ഡി. സതീശന്‍

തിരുവനന്തപുരം: വരാനിരിക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ നൂറ് സീറ്റ് ലഭിച്ചില്ലെങ്കില്‍ രാഷ്ട്രീയ...