24
March, 2026

A News 365Times Venture

24
Tuesday
March, 2026

A News 365Times Venture

ചാഞ്ചാട്ടത്തിനൊടുവിൽ നിശ്ചലം! അറിയാം ഇന്നത്തെ സ്വർണവില

Date:


സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന് 46,400 രൂപയും, ഗ്രാമിന് 5,800 രൂപയുമാണ് ഇന്നത്തെ വില നിലവാരം. ഇന്നലെ ഉയർന്ന സ്വർണവിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 200 രൂപയും, ഗ്രാമിന് 25 രൂപയും വർദ്ധിച്ചിരുന്നു. ഫെബ്രുവരി മാസത്തിൽ താരതമ്യേന താഴ്ന്ന നിലയിലാണ് സ്വർണത്തിന്റെ വ്യാപാരം നടക്കുന്നത്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക് രേഖപ്പെടുത്തിയത് മൂന്നാം തീയതിയാണ്. അന്ന് ഒരു പവൻ സ്വർണത്തിന് 46,200 രൂപയായിരുന്നു നിരക്ക്.

അന്താരാഷ്ട്ര സ്വർണവില നേരിയ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ട്രോയ് ഔൺസിന് 1.62 ഡോളർ ഇടിഞ്ഞ് 2,033.66 ഡോളർ എന്നതാണ് അന്താരാഷ്ട്ര വില നിലവാരം. അന്താരാഷ്ട്ര വിലയെ അടിസ്ഥാനപ്പെടുത്തിയാണ് ആഭ്യന്തര വില നിശ്ചയിക്കാറുള്ളത്. അതുകൊണ്ടുതന്നെ ആഗോള തലത്തിലെ നേരിയ ചലനങ്ങൾ പോലും ആഭ്യന്തര വിപണിയിൽ പ്രതിഫലിക്കും. അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയിലും മാറ്റമില്ല. ഒരു ഗ്രാം വെളളിക്ക് 76 രൂപയും, 8 ഗ്രാം വെള്ളിക്ക് 608 രൂപയുമാണ് ഇന്നത്തെ വില നിലവാരം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

70 ലക്ഷം ലോണെടുത്തു, 60 ലക്ഷം അടച്ചു, ഇനിയും 59 ലക്ഷം ബാക്കി; ജപ്തി ഭീഷണിയില്‍ മുനീര്‍

കോഴിക്കോട്: വീടിന്റെ പുനര്‍നിര്‍മാണത്തിനായി വായ്പയെടുത്തതില്‍ പലിശയും മറ്റും ഉള്‍പ്പടെ ഇനിയും 59...

നൂറ് സീറ്റ് ലഭിച്ചില്ലെങ്കില്‍ വനവാസത്തിന് പോകുമെന്ന് പറഞ്ഞിട്ടില്ല: വി.ഡി. സതീശന്‍

തിരുവനന്തപുരം: വരാനിരിക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ നൂറ് സീറ്റ് ലഭിച്ചില്ലെങ്കില്‍ രാഷ്ട്രീയ...