സംസ്ഥാനത്ത് ഇടിവിൽ നിന്ന് ഇടിവിലേക്ക് വീണ് സ്വർണവില, അറിയാം ഇന്നത്തെ നിരക്കുകൾ



സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,520 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 10 രൂപ കുറഞ്ഞ് 5,690 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. നിലവിൽ, ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് സ്വർണവില ഉള്ളത്. ഇന്നലെയും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ പവന് 480 രൂപയും, ഗ്രാമിന് 60 രൂപയുമാണ് കുറഞ്ഞത്.

അന്താരാഷ്ട്രതലത്തിൽ സ്വർണവില നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ട്രോയ് ഔൺസിന് 0.05 ഡോളർ ഇടിഞ്ഞ്, 1991.48 ഡോളർ എന്നതാണ് അന്താരാഷ്ട്ര വില നിലവാരം. യുഎസിലെ പണപ്പെരുപ്പം പ്രതീക്ഷിച്ച തോതിൽ താഴ്ന്ന് നിൽക്കാത്തതും, ഡോളറിന്റെ മൂല്യം കുറഞ്ഞതുമാണ് സ്വർണവില ഇടിയാനുള്ള പ്രധാന കാരണം. വരും ദിവസങ്ങളിൽ സ്വർണവില ചാഞ്ചാട്ടങ്ങൾക്ക് വിധേയമാക്കാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

Also Read: ആലുവയിൽ ഓട്ടോയിൽ നിന്ന് റോഡിൽ തെറിച്ചു വീണപ്പോൾ കാറിടിച്ച് പരുക്കേറ്റ കുട്ടി അതീവ ഗുരുതരാവസ്ഥയിൽ