25
March, 2026

A News 365Times Venture

25
Wednesday
March, 2026

A News 365Times Venture

ആഗോള വിപണിയിൽ നിർണായക നിലവാരത്തിലേക്ക് ഉയർന്ന് സ്വർണവില, കേരളത്തിൽ ഇന്നും വർദ്ധനവ്

Date:


സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് കൂടിയത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,760 രൂപയായി. ഗ്രാമിന് 10 രൂപ വർദ്ധിച്ച് 5,720 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 160 രൂപയും, ഗ്രാമിന് 20 രൂപയും വർദ്ധിച്ചിരുന്നു.

ആഗോള വിപണിയിൽ നിർണായക വില നിലവാരമായ 2000 ഡോളറിലേക്ക് സ്വർണവില വീണ്ടും ഉയർന്നിട്ടുണ്ട്. ട്രോയ് ഔൺസിന് 9.39 ഡോളർ ഉയർന്ന്, 2012.99 ഡോളർ നിലവാരത്തിലാണ് സ്വർണവില ഉള്ളത്. കഴിഞ്ഞയാഴ്ച വരെ 2000 ഡോളറിന് താഴെയായിരുന്നു സ്വർണവില. അന്താരാഷ്ട്ര വില അടിസ്ഥാനപ്പെടുത്തിയാണ് ആഭ്യന്തര സ്വർണവില നിശ്ചയിക്കാറുള്ളത്. അതുകൊണ്ടുതന്നെ അന്താരാഷ്ട്ര വിലയിലെ നേരിയ ചലനങ്ങൾ പോലും ആഭ്യന്തര വിപണിയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഇറാന്‍ ഞങ്ങള്‍ക്ക് വലിയൊരു സമ്മാനം തന്നു, ഇന്നലെ ആ സമ്മാനം എത്തി: ട്രംപ്

വാഷിങ്ടണ്‍: ഇറാന്‍ ഭരണകൂടം അമേരിക്കയ്ക്ക് ഊര്‍ജ്ജ മേഖലയുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ട ഒരു...