26
March, 2026

A News 365Times Venture

26
Thursday
March, 2026

A News 365Times Venture

ഇന്ധന ഉപഭോഗം ഉയർന്നു! ക്രൂഡോയിൽ ഇറക്കുമതി 21 മാസത്തെ ഉയർന്ന നിലയിൽ

Date:


ഇന്ധന ഉപഭോഗം വർദ്ധിച്ചതോടെ പുതിയ ഉയരങ്ങൾ തൊട്ട് ക്രൂഡോയിൽ ഇറക്കുമതി. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, ജനുവരിയിൽ ഇന്ത്യയുടെ ക്രൂഡോയിൽ ഇറക്കുമതി 21 മാസത്തെ ഏറ്റവും ഉയർന്ന നിലയിലാണ് എത്തിയിരിക്കുന്നത്. ജനുവരിയിലെ ക്രൂഡോയിൽ ഇറക്കുമതി 9.5 ശതമാനം ഉയർന്ന് 21.39 ദശലക്ഷം മെട്രിക് ടണ്ണിലെത്തി. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ വലിയ മാറ്റമാണ് ഉണ്ടായിട്ടുള്ളത്. ഇന്ത്യയുടെ ഇന്ധന ഉപഭോഗം 2023 ഡിസംബറിനെ അപേക്ഷിച്ച് ജനുവരിയിൽ 8.2 ശതമാനം വർദ്ധിച്ചിട്ടുണ്ട്.

ശക്തമായ സാമ്പത്തിക വളർച്ചയോടെ പിന്തുണയോടെ രാജ്യത്തിന്റെ എണ്ണ ഡിമാൻഡ് വളർച്ചയും, ഇറക്കുമതിയും വരും വർഷങ്ങളിൽ കൂടുതൽ വർദ്ധിക്കാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അതേസമയം, അസംസ്കൃത എണ്ണ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി ജനുവരിയിൽ 5 ശതമാനം ഉയർന്ന് 3.97 ടണ്ണായി. ഉൽപ്പന്ന കയറ്റുമതി 7.5 ശതമാനം ഉയർന്ന് 4.84 ദശലക്ഷം ടണ്ണായിട്ടുണ്ട്. 2023-നും 2030-നും ഇടയിൽ ആഗോള എണ്ണ ഡിമാൻഡ് വളർച്ചയുടെ കാര്യത്തിൽ ഇന്ത്യ വളരെ വലിയ പങ്കുവഹിക്കുമെന്നാണ് വിലയിരുത്തൽ.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

യുദ്ധം അവസാനിപ്പിക്കാന്‍ അഞ്ച് നിബന്ധനകള്‍; യുദ്ധം എപ്പോള്‍ അവസാനിപ്പിക്കണമെന്ന് തീരുമാനിക്കുന്നത് ട്രംപ് ആയിരിക്കില്ല: ഇറാന്‍

ടെഹ്‌റാന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ മുന്നോട്ടുവെച്ച സമാധാന നിര്‍ദേശം...