27
March, 2026

A News 365Times Venture

27
Friday
March, 2026

A News 365Times Venture

റെക്കോർഡിൽ തുടർന്ന് സ്വർണവില! വിലയിൽ ഇന്ന് മാറ്റമില്ല

Date:


സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് 48,600 രൂപയും, ഗ്രാമിന് 6,075 രൂപയുമാണ് ഇന്നത്തെ വില നിലവാരം. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലാണ് ഇന്ന് സ്വർണവില ഉള്ളത്. തുടർച്ചയായ മൂന്നാം ദിനമാണ് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. കഴിഞ്ഞ വാരത്തിൽ അഞ്ച് ദിവസവും ചരിത്രത്തിലെ പുതിയ ഉയരങ്ങൾ താണ്ടിയാണ് സ്വർണവില മുന്നേറിയത്.

അന്താരാഷ്ട്ര വിപണിയിൽ ഇന്ന് നേരിയ നഷ്ടത്തിലാണ് സ്വർണത്തിന്റെ വ്യാപാരം നടക്കുന്നത്. ട്രോയ് ഔൺസിന് 4.67 ഡോളർ താഴ്ന്ന് 2179.64 ഡോളർ നിലവാരത്തിലാണ് സ്വർണവില ഉള്ളത്. കഴിഞ്ഞ ഒരു മാസത്തിനിടെ ആഗോള സ്വർണവില 158.17 ഡോളറാണ് ഉയർന്നിട്ടുള്ളത്. അതേസമയം, സംസ്ഥാനത്തെ വെള്ളിവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാമിന് 78.90 രൂപയും, 8 ഗ്രാമിന് 631.20 രൂപയുമാണ് ഇന്നത്തെ വില നിലവാരം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related