15
February, 2026

A News 365Times Venture

15
Sunday
February, 2026

A News 365Times Venture

സർവകാല റെക്കോർഡിനരികെ സ്വർണവില, ഇന്നത്തെ നിരക്കുകൾ അറിയാം

Date:


സംസ്ഥാനത്ത് ഇന്നും മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന് ഇന്ന് 48,480 രൂപയും, ഗ്രാമിന് 6,060 രൂപയുമാണ് നിരക്ക്. കേരളത്തിന്റെ ചരിത്രത്തിലെ രണ്ടാമത്തെ ഉയർന്ന നിലവാരത്തിലാണ് സ്വർണത്തിന്റെ വ്യാപാരം നടക്കുന്നത്. തുടർച്ചയായ മൂന്നാം ദിനമാണ് സർവകാല റെക്കോർഡിനരികെ വില തുടരുന്നത്. മാർച്ച് 9നാണ് സ്വർണവില കേരളത്തിന്റെ ചരിത്രത്തിലെ ഉയർന്ന നിലവാരത്തിൽ എത്തിയത്. അന്ന് പവന് 48,600 രൂപയും, ഗ്രാമിന് 5,790 രൂപയുമായിരുന്നു. ഉയർന്ന വില ഉപഭോക്താക്കളെയും വ്യാപാരികളെയും ഒരുപോലെ നിരാശപ്പെടുത്തുകയാണ്. വില ഉയർന്നതിനാൽ ആവശ്യക്കാർ കുറയുന്നതാണ് വ്യാപാരികൾക്ക് തിരിച്ചടിയായി മാറിയിരിക്കുന്നത്.

ആഗോള വിപണികളിലെ മാറ്റങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. ആഗോളതലത്തിൽ സ്വർണവില ചരിത്രത്തിലെ മികച്ച നിലവാരങ്ങളിലൂടെയാണ് കടന്നുപോകുന്നത്. നിലവിൽ, സ്വർണം ട്രോയ് ഔൺസിന് 5.49 ഡോളർ ഇടിഞ്ഞ് 2,156.08 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടത്തുന്നത്. കഴിഞ്ഞ 30 ദിവസത്തിനിടെ സ്വർണവിലയിൽ 7.88 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. അതേസമയം, സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിൽ മാറ്റമില്ല. വെള്ളി ഗ്രാമിന് 79.90 രൂപയാണ് നിരക്ക്.

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related