28
March, 2026

A News 365Times Venture

28
Saturday
March, 2026

A News 365Times Venture

റെക്കോർഡിൽ നിന്ന് താഴേക്കിറങ്ങി സ്വർണവില, ഇന്ന് കനത്ത ഇടിവ്

Date:


സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ കനത്ത ഇടിവ്. ഒരു പവൻ സ്വർണത്തിന് 360 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 49,080 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 45 രൂപ കുറഞ്ഞ് 6,135 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കേരളത്തിന്റെ ചരിത്രത്തിലെ റെക്കോർഡ് നിലവാരത്തിൽ നിന്നാണ് ഇന്ന് സ്വർണവില താഴേക്കിറങ്ങിയിരിക്കുന്നത്. ഇന്ന് വ്യാപാരം നടക്കുന്നത് ചരിത്രത്തിലെ രണ്ടാമത്തെ ഉയർന്ന നിലവാരത്തിലാണ്.

ആഗോള വിപണിയിലെ വിലയിടിവാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചിരിക്കുന്നത്. ആഗോള വിപണിയിൽ സ്വർണം ഔൺസിന് 7.71 ഡോളർ കുറഞ്ഞ് 2,173.98 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിലെ വില മാറ്റങ്ങൾ ഡോളറിൽ ആയതിനാൽ ചെറിയ ചലനങ്ങൾ പോലും വലിയ വ്യത്യാസങ്ങൾക്ക് വഴിയൊരുക്കും. സ്വർണവില ക്രമാതീതമായി ഉയർന്നതിനാൽ വ്യാപാരം നേരിയ തോതിൽ കുറഞ്ഞിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

‘ടീം ഇന്ത്യയായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം’; പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

ന്യൂദല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റ സാഹചര്യത്തില്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും...

ഇറാനെതിരെ നെതന്യാഹുവിന് വിജയിക്കാനാകില്ല: ഇസ്രഈല്‍ മുന്‍പ്രധാനമന്ത്രി

ടെല്‍ അവീവ്: സൈനികക്ഷാമം നേരിടുന്ന ഇസ്രഈലിന് ഇറാനെതിരെ വിജയിക്കാനാകില്ലെന്ന മുന്നറിയിപ്പുമായി മുന്‍...