31
August, 2025

A News 365Times Venture

31
Sunday
August, 2025

A News 365Times Venture

ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലേക്ക് കുതിച്ചുയർന്ന് സ്വർണം: ആശങ്കയിൽ ഉപഭോക്താക്കള്‍

Date:


തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലാണ് ഇന്ന് സ്വർണം വ്യാപാരം ചെയ്യുന്നത്. പവന് 400 രൂപ വർദ്ധിച്ച് വില 550000 കടന്നു. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 55,120 രൂപയാണ് ഗ്രാമിന് 50 രൂപ കൂടി 6890 രൂപയുമായി. മാര്‍ച്ച് 29നാണ് പവന്റെ വില ആദ്യമായി 50,000 കടന്നത്.

പണിക്കൂലിയടക്കം ഒരു പവന്‍ സ്വര്‍ണം വാങ്ങുന്നതിന് 60,000 രൂപക്കടുത്ത് നല്‍കേണ്ടിവരും. ജിഎസ്ടി, അഞ്ച് ശതമാനം പണിക്കൂലി(മിനിമം), ഹോള്‍മാര്‍ക്ക് ഫീസ് എന്നിങ്ങനെ ചേരുമ്പോഴാണ് സ്വര്‍ണാഭരണത്തിന്റെ വില പവന് 59,700 രൂപയാകുക.

മികച്ച ഡിസൈനിലുള്ള ബ്രാന്‍ഡ് ആഭരണങ്ങള്‍ക്ക് 20-25 ശതമാനം പണിക്കൂലിയുണ്ട്. അങ്ങനെയെങ്കില്‍ പവന്റെ വില 70,000 രൂപയോളമാകും. ആഗോള വിപണിയിലെ തുടര്‍ച്ചയായ മുന്നേറ്റമാണ് രാജ്യത്തും സ്വര്‍ണ വിലയില്‍ കുതിപ്പുണ്ടാക്കിയത്. ഏഷ്യന്‍ വിപണിയില്‍ ട്രോയ് ഔണ്‍സിന് 2,441 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related