വീണ്ടും സ്വര്‍ണക്കുതിപ്പ്: സര്‍വകാല റെക്കോഡില്‍ സ്വര്‍ണവില

[ad_1]

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോഡില്‍. 59,000ത്തിനരികെയാണ് സംസ്ഥാനത്തെ സ്വര്‍ണവില. ഇന്ന് പവന് 320 രൂപ വര്‍ധിച്ച് 58,720 രൂപയിലെത്തി. ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്. 7340 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് മുന്നേറ്റം കാഴ്ചവെച്ചത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പത്തിന് 56,200 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും എത്തിയിരുന്നു. പിന്നീട് സ്വര്‍ണവില ഉയരുന്ന കാഴ്ചയാണ് വിണിയില്‍ പ്രകടമായത്.

പോയ വര്‍ഷം ഇതേ ദിവസം സ്വര്‍ണം പവന് 45,280 രൂപയായിരുന്നു. ഒറ്റ വര്‍ഷം കൊണ്ട് ഒരു പവനുണ്ടായത് 13,120 രൂപയുടെ വര്‍ധനയാണ്. രാജ്യാന്തര വില ഔണ്‍സിന് 2,733 ഡോളറെന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍, അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് വീണ്ടും പലിശ കുറച്ചേക്കുമെന്ന സൂചന എന്നിവ സ്വര്‍ണത്തിന് സുരക്ഷിത നിക്ഷേപമെന്ന ഇമേജ് നല്‍കുന്നു. സമീപ ഭാവിയില്‍ സ്വര്‍ണവില കുറയാനിടയില്ലെന്ന സൂചനയാണ് വിദഗ്ധര്‍ നല്‍കുന്നത്.

 

[ad_2]