അഞ്ചല്‍: അഞ്ചലില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ എംഡിഎംഎ പിടികൂടിയ സംഭവത്തില്‍ പ്രധാനി അറസ്റ്റില്‍. പാലക്കാട് മലമ്പുഴ കടുക്കംകുന്നം തനിക്കല്‍ ഹൗസില്‍ നിക്ക് ആകാശ് (24) ആണ് പിടിയിലായത്.
കഴിഞ്ഞ മാസം ഒമ്പതിന് അഞ്ചല്‍ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റിന് സമീപമുള്ള മത്തായി ലോഡ്ജില്‍ നിന്നും പൊലീസ് എംഡിഎംഎയും കഞ്ചാവുമടക്കം മയക്കുമരുന്ന് പിടികൂടിയിരുന്നു.
കേസില്‍ സിവില്‍ എക്സൈസ് ഓഫീസര്‍ അടക്കം മൂന്നംഗ സംഘത്തെയും പൊലീസ് അന്ന് അറസ്റ്റ് ചെയ്തിരുന്നു. അന്ന് പ്രതികളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പിടിയിലായവര്‍ക്ക് ബംഗലൂരില് നിന്നും മയക്കുമരുന്ന് എത്തിച്ചു നല്കുന്ന പ്രധാനി നിക്ക് ആകാശ് ആണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.