ആലപ്പുഴ: നിക്ഷേപത്തുക പോസ്റ്റോഫീസ് അക്കൗണ്ടിൽ അടയ്ക്കാതെ 21 ലക്ഷം രൂപയുടെ തിരിമറി നടത്തിയ വനിതാ പോസ്റ്റ്മാസ്റ്റർ അറസ്റ്റിൽ.
മാരാരിക്കുളം വടക്ക് പോസ്റ്റോഫീസിലെ ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ പള്ളിപ്പുറം പഞ്ചായത്ത് 15-ാം വാർഡ് പാമ്പുംതറയിൽ വീട്ടിൽ അമിതാനാഥിനെ (29)യാണ് മാരാരിക്കുളം പോലീസ് അറസ്റ്റുചെയ്തത്.