തുറവൂർ: അരൂരില്‍ റിസോർട്ട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടത്തിയ യുവാവ് അറസ്റ്റിൽ. അരൂരിലെ ഒരു റിസോർട്ടിൽ വിവാഹാഘോഷ പാർട്ടിക്കിടെ മയക്കുമരുന്നുമായെത്തിയ എറണാകുളം ജില്ലയിലെ മരട്, കൂടാരപ്പള്ളി സ്വദേശി ഷാരോൺ (27) ആണ് പിടിയിലായത്.
ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും അരൂർ പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളിൽ നിന്ന് ഒരു ഗ്രാം സിന്തറ്റിക് ഡ്രഗ് ഇനത്തിൽപ്പെട്ട മയക്കുമരുന്നായ മെഥിലിൻ ഡയോക്സിമെത്ത് ആംഫിറ്റമിൻ (എംഡിഎംഎ) പിടിച്ചെടുത്തു. റിസോര്‍ട്ട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഉപയോഗം നടക്കുന്നുവെന്ന് പൊലീസിനു രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.