6
March, 2026

A News 365Times Venture

6
Friday
March, 2026

A News 365Times Venture

സ്ത്രീധനമായി ഉറപ്പിച്ച ഫ്രിഡ്ജ് നൽകിയില്ല; ബിഹാറിൽ ഗർഭിണിയെ അടിച്ചു കൊന്നു

Date:


സ്ത്രീധനത്തിന്റെ പേരിൽ ഗർഭിണിയായ യുവതിയെ ഭർത്താവിന്റെ വീട്ടുകാർ അടിച്ചുകൊന്നു. ബിഹാറിലെ പുർനിയയിലാണ് സംഭവം. അംഗൂരി ബീഗം (30)എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. യുവതിയുടെ അഞ്ചാമത്തെ ഗർഭമായിരുന്നു ഇത്. 2012 ലാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. വിവാഹ സമയത്ത് ഫ്രിഡ്ജ് സ്ത്രീധനമായി നൽകാമെന്ന് യുവതിയുടെ കുടുംബം വാക്കു നൽകിയിരുന്നു. ഇത് ലഭിക്കാത്തതിന്റെ പേരിലാണ് പതിനൊന്ന് വർഷങ്ങൾക്കു ശേഷം യുവതിയെ കൊലപ്പെടുത്തിയതെന്നാണ് പരാതി.

പുർനിയയിലെ ബേലാ പ്രസാദി ഭവാനിപൂരിലുള്ള ഭർതൃവീട്ടിലാണ് അംഗൂരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ മരണത്തിനു പിന്നാലെ ഭർത്താവിന്റെ വീട്ടുകാർ ഒളിവിൽ പോയി. അംഗൂരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് അയൽവാസികളാണ് ഇവരുടെ വീട്ടിലേക്ക് വിവരം അറിയിച്ചത്.

ഫ്രിഡ്ജ് സ്ത്രീധനമായി ആവശ്യപ്പെട്ട് അംഗൂരിയെ ഭർത്താവും വീട്ടുകാരും നിരന്തരം പീഡിപ്പിച്ചിരുന്നതായി സഹോദരൻ പൊലീസിനോട് പറഞ്ഞു. ഫ്രിഡ്ജിനു വേണ്ടിയാണ് സഹോദരി കൊല്ലപ്പെട്ടതെന്നും സഹോദരൻ പറഞ്ഞു.

മോമിനാഥ് അലം ആണ് യുവതിയുടെ ഭർത്താവ്. ഇവർക്ക് നാല് മക്കളുമുണ്ട്. അഞ്ചാമത്തെ കുഞ്ഞിനെ ഏഴ് മാസം ഗർഭിണിയായിരിക്കേയാണ് യുവതി കൊല്ലപ്പെട്ടത്. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. മർദനത്തിന് ഇരയായാണ് യുവതി കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഇറാന്‍ പരമാധികാരം മുറുകെ പിടിക്കും; സംഘര്‍ഷത്തിന് തിരികൊളുത്തിയവരോടാണ് സംസാരിക്കേണ്ടത്: മധ്യസ്ഥരോട് പെസസ്‌കിയാന്‍

ടെഹ്‌റാന്‍: ഇറാന്‍-യു.എസ്, ഇസ്രഈല്‍ സംഘര്‍ഷത്തില്‍ മധ്യസ്ഥ ശ്രമങ്ങള്‍ക്കാനായി നിരവധി രാഷ്ട്രങ്ങള്‍ മുന്നോട്ട്...