സ്കൂളിലെ പരാതിപ്പെട്ടിയില്‍ 16 പീഡന പരാതികള്‍; മലപ്പുറത്ത് അധ്യാപകനെതിരെ പോക്സോ കേസ്


മലപ്പുറം കരുളായില്‍ അധ്യാപകനെതിരെ പീഡന പരാതിയുമായി വിദ്യാര്‍ഥികള്‍. വല്ലപ്പുഴ സ്വദേശിയായ സ്കൂള്‍ അധ്യാപകന്‍ നൗഷാര്‍ ഖാനെതിരെയാണ് കുട്ടികളുടെ കൂട്ടപരാതി. സ്കൂളില്‍ സ്ഥാപിച്ച പരാതിപ്പെട്ടി തുറന്ന് പരിശോധിച്ചപ്പോഴാണ് 16 പീഡന പരാതികള്‍ ലഭിച്ചത്. എല്ലാ പരാതിയും അധ്യാപകനായ നൗഷാര്‍ ഖാനെതിരെയായിരുന്നു.

തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ വിവരം അറിയിച്ചതോടെ പൂക്കോട്ടുപാടം പോലീസ് അധ്യാപകനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. നിലവില്‍ ഒരു വിദ്യാര്‍ഥിയുടെ മൊഴി രേഖപ്പെടുത്തിയാണ് പോലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തത്. ജൂലൈ 20ന് അധ്യാപകന്‍ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് വിദ്യാര്‍ഥി നല്‍കിയ മൊഴി.

പത്തനംതിട്ടയില്‍ ഏഴാം ക്ലാസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച രണ്ടാനച്ഛനെതിരെ കേസ്

സംഭവം പുറത്തറിഞ്ഞ് പോലീസ് കേസെടുത്തതോടെ കുറ്റാരോപിതനായ നൗഷാര്‍ ഖാന്‍ ഒളിവില്‍ പോയി. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായും കേസില്‍ കൂടുതല്‍ വിദ്യാര്‍ഥികളുടെ മൊഴിയെടുക്കുമെന്നും പൂക്കോട്ടുപാടം പോലീസ് അറിയിച്ചു.