19
February, 2026

A News 365Times Venture

19
Thursday
February, 2026

A News 365Times Venture

യൂട്യൂബർ ‘ചെകുത്താന്‍’ എതിരെ മാനനഷ്ടകേസുമായി നടൻ ബാല

Date:


യൂട്യൂബർക്കെതിരെ മാനനഷ്ടകേസ് നൽകാനൊരുങ്ങി നടൻ ബാല. അപകീർത്തികരമായ പ്രസ്താവന നടത്തിയെന്ന് കാട്ടി ‘ചെകുത്താന്‍’ എന്ന പേരില്‍ അറിയപ്പെടുന്ന യൂട്യൂബര്‍ അജു അലക്‌സിന് ബാല വക്കീൽ നോട്ടീസ് അയച്ചു. വീട് കയറി ആക്രമിച്ചെന്നത് തെറ്റായ പ്രസ്താവനയാണ്. ഇത് മൂന്ന് ദിവസത്തിനകം പിൻവലിച്ച് ഖേദം പ്രകടിപ്പിച്ചില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നാണ് നോട്ടീസില്‍ പറയുന്നത്.

യുട്യൂബര്‍ ‘ചെകുത്താനെ’ കൊല്ലാൻ തോക്കുമായി ബാല; നടനെതിരെ കേസ്

യുട്യൂബര്‍ അജു അലക്സിനെ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ നടൻ ബാലയുടെ വീട്ടിലെത്തി പൊലീസ് കഴിഞ്ഞ ദിവസം മൊഴിയെടുത്തിരുന്നു.

ഫ്ലാറ്റിനുള്ളിൽ അതിക്രമിച്ചു കയറി ബാല തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി എന്നാണ് പരാതി. അജുവിന്റെ സുഹൃത്ത് മുഹമ്മദ്‌ അബ്ദുൽ ഖാദര്‍ ആണ് പരാതിക്കാൻ. തനിക്കെതിരെ അജു അലക്സ് വീഡിയോ ചെയ്തതിലുള്ള വിരോധമാണ് ബാലയുടെ പ്രവര്‍ത്തിക്ക് കാരണമെന്നാണ് എഫ്ഐആര്‍.ഫ്ലാറ്റിനുള്ളിൽ അതിക്രമിച്ചു കയറി ബാല തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി എന്നാണ് പരാതി.

യുട്യൂബര്‍ ‘ചെകുത്താനെ’ വീട്ടില്‍ കയറി ആക്രമിച്ചെന്ന പരാതി; നടൻ ബാലയുടെ വീട്ടിൽ പൊലീസ്

തൃക്കാക്കര പൊലീസാണ് വീട്ടിലെത്തി നടന്റെ മൊഴി എടുത്തത്. പരിശോധനയിൽ തോക്ക് കണ്ടെത്തിയില്ലെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ബി.ജെ.പിയെ നിയന്ത്രിക്കുന്നത് ആര്‍.എസ്.എസല്ല; പക്ഷെ ബി.ജെ.പിയെ എതിര്‍ക്കുന്നവര്‍ ആര്‍.എസ്.എസിനെയും എതിര്‍ക്കുന്നു: മോഹന്‍ ഭാഗവത്

ന്യൂദല്‍ഹി: ബി.ജെ.പിയെ ആര്‍.എസ്.എസ് റിമോട്ട് കണ്‍ട്രോള്‍ ചെയ്യുന്നില്ലെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍...

ഇന്‍സ്റ്റഗ്രാം മനപൂര്‍വം അടിമപ്പെടുത്തുന്നു; കുട്ടികളെ ചൂഷണം ചെയ്യുന്നു; ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാതെ കോടതിയില്‍ സുക്കര്‍ബര്‍ഗ്

ലോസ് ആഞ്ചലസ്: മെറ്റ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാം മനപൂര്‍വം കുട്ടികളെ അടമികളാക്കുന്നുവെന്നും ചൂഷണം...