തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസിന് ബോംബ് വയ്ക്കുമെന്ന് ഭീഷണി മുഴക്കിയ ആള്‍ പിടിയില്‍. പാലോട് പേരയം സ്വദേശി ഉണ്ണികൃഷ്ണനാണ് പിടിയിലായത്. ഇന്ന് വൈകിട്ടോടെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഫോണില്‍ വിളിച്ചാണ് ഇയാള്‍ ബോംബ് വയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. പ്രതിയെ പാലോട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം. വിശദമായി ചോദ്യം ചെയ്ത ശേഷം ഇയാളെ വിട്ടയച്ചു.