തൃശ്ശൂർ നഗരത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. ഒളരിക്കര സ്വദേശി ശ്രീരാഗാണ് (26) കുത്തേറ്റ് മരിച്ചത്. രണ്ട് സംഘങ്ങൾ തമ്മിലുള്ള സംഘടനത്തിനിടെയാണ് കൊലപാതകം നടന്നത്. സംഘടനത്തിൽ മൂന്ന് പേർക്ക് കുത്തേറ്റു.
നഗരത്തിൽ ദിവാൻജിമൂല പാസ്പോർട്ട് ഓഫീസിന് സമീപം ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. കുത്തിയ യുവാവിനും പരിക്കേറ്റിട്ടുണ്ട്. ഇയാൾ സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. ശ്രീരാഗിന്റെ സഹോദരങ്ങളായ ശ്രീരാജ്, ശ്രീനേഗ്, പ്രതിയായ അൽത്താഫ് എന്നവരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. ശ്രീനേഗിനും കുത്തേറ്റിട്ടുണ്ട്.
വിയ്യൂർ ജയിലിലെ അക്രമം: കൊടി സുനി ഉൾപ്പടെ 10 പേർക്കെതിരെ വധശ്രമത്തിന് കേസ്
തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ രണ്ടാം പ്ലാറ്റ്ഫോമിൽ ഇറങ്ങി ദിവാന്‍ജിമൂല കോളനിക്കുള്ളിലൂടെ പുറത്തേക്ക് വരികയായിരുന്നു ശ്രീരാഗും സംഘവും. ഇവരുടെ കയ്യിലുണ്ടായിരുന്ന കവർ അൽത്താഫും സംഘവും പരിശോധിച്ചു. ഇതോടെ രണ്ട് സംഘങ്ങളും തമ്മിൽ തർക്കമുണ്ടായി. പിന്നാലെ സംഘട്ടനമുണ്ടാകുകയും ശ്രീരാഗിന് കുത്തേൽക്കുകയുമായിരുന്നു.
കഴുത്തറുത്ത നിലയിൽ കണ്ടെത്തിയ സർക്കാർ ഉദ്യോഗസ്ഥ മണൽ മാഫിയയ്‌ക്കെതിരെ നടപടിയെടുത്ത ജിയോളജിസ്റ്റ്
ശ്രീരാഗ് സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. ശ്രീരാഗിനെ കുത്തിയ അൽത്താഫ് സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റ് രണ്ടു പേരും മെഡിക്കൽ കോളേജിലാണുള്ളത്.