ആലപ്പുഴയിൽ പതിനാലു വയസ്സുകാരനെ പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി മർദിച്ചു. മണ്ണഞ്ചേരി പോലീസ് സ്റ്റേഷനിലാണ് സംഭവം.ഇതര സംസ്ഥാന തൊഴിലാളിയുടെ പത്താം ക്ലാസ്
വിദ്യാർഥിയായ മകനെയാണ് മർദ്ദിച്ചത്. ലാത്തികൊണ്ട് അടിച്ച പാടുകൾ ശരീരത്തിൽ ഉണ്ട്. വിദ്യാർഥിയെ പൊലീസ് 6 മണിക്കൂർ കസ്റ്റഡിയിൽ വച്ചെന്നും മാതാപിതാക്കളെ കാണാൻ അനുവദിച്ചില്ലെന്നും ആരോപണം ഉണ്ട്. പരുക്കേറ്റ കുട്ടി ചെട്ടികാട് ഗവ.ആശുപത്രിയിൽ ചികിൽസ തേടി.പ്രായപൂർത്തിയാകാത്ത ആളാണെന്ന് അറിയില്ലായിരുന്നു എന്നാണ് പോലീസ് നൽകുന്ന വിശദീകരണം.