നടൻ മൻസൂർ അലി ഖാനെതിരെ ചെന്നൈ പൊലീസ് കേസെടുത്തു|Chennai police booked actor Mansoor Ali Khan for allegedly making derogatory remarks against Trisha – News18 Malayalam
നടി തൃഷയ്ക്കെതിരെ ലിയോ താരം മൻസൂർ അലി ഖാൻ നടത്തിയ അശ്ലീല പരാമർശത്തിൽ വ്യാപക വിമർശനം ഉയർന്നതിനു പിന്നാലെ കേസെടുത്ത് ചെന്നൈ പൊലീസ്. സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗിക ചുവയുള്ള പരാമർശം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.ഡിജിപി ശങ്കർ ജിവാലിന്റെ ഉത്തരവിനെ തുടർന്നാണ് നടപടി. നടനെതിരെ കേസെടുക്കാൻ ദേശീയ വനിതാ കമ്മിഷൻ ഡിജിപിക്ക് നിർദേശം നൽകിയിരുന്നു.
Also read-‘ജനങ്ങൾക്ക് എന്നെ അറിയാം’; തൃഷയ്ക്കെതിരായ പരാമര്‍ശത്തില്‍ മാപ്പു പറയില്ലെന്ന് മൻസൂർ അലി ഖാൻ
അടുത്തിടെ, ലിയോ സിനിമയുമായി ബന്ധപ്പെട്ടു നൽകിയ ഒരു അഭിമുഖത്തിലാണ് മൻസൂർ വിവാദ പരാമർശം നടത്തിയത്. ചിത്രത്തിൽ തൃഷയുമൊത്തുള്ള കിടപ്പറ രംഗം പ്രതീക്ഷിച്ചെന്നാണ് മൻസൂർ അലി ഖാൻ നടത്തിയ പരാമർശം. ഇതിൽ രൂക്ഷ വിമർശനവുമായി നടി തൃഷ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ തൃഷ രംഗത്ത് എത്തിയിരുന്നു. മൻസൂർ അലി ഖാൻ തന്നെക്കുറിച്ച് നീചവും വെറുപ്പുളവാക്കുന്നതുമായ രീതിയിൽ സംസാരിച്ച ഒരു വീഡിയോ കണ്ടതായും, അതിനെ ശക്തമായി അപലപിക്കുന്നതായും തൃഷ പറഞ്ഞു. ഇത്തരത്തിൽ ലൈംഗകതയും അനാദരവും സ്ത്രീവിരുദ്ധതയും പ്രകടിപ്പിക്കാൻ മോശം സ്വഭാവമുള്ളവർക്കേ കഴിയൂവെന്നും തൃഷ ട്വിറ്ററിൽ കുറിച്ചു. ഇതിനെ തുടര്‍ന്ന് ,താരത്തിനു ഐക്യദാർഢ്യം നേർന്ന് നിരവധി പേരാണ് രംഗത്ത് എത്തുന്നത്.