15
February, 2026

A News 365Times Venture

15
Sunday
February, 2026

A News 365Times Venture

പതിമൂന്നുകാരനെ നിരന്തരമായി ലൈംഗിക പീഡനത്തിനിരയാക്കിയ മതപ്രഭാഷകൻ അറസ്റ്റില്‍

Date:


മലപ്പുറം: പതിമൂന്നുകാരനെ നിരന്തരമായി ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ മതപ്രഭാഷകൻ അറസ്റ്റിൽ. മലപ്പുറം മമ്പാട് സ്വദേശി ഷാക്കിർ ബാഖവി (41) ആണ് അറസ്റ്റിലായത്. നിരന്തരമായി പീഡിപ്പിച്ചു എന്ന കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

ലൈംഗികാതിക്രമം പതിവായതോടെ കുട്ടി സ്കൂൾ ടീച്ചറോട് പീഡന വിവരം തുറന്നുപറയുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വഴിക്കടവ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രമുഖ മത പ്രഭാഷകനും യൂട്യൂബ് ചാനൽ ഉടമയുമാണ് പ്രതി. വഴിതെറ്റുന്ന യുവത്വം, സ്വന്തം ഭർത്താവിനെ വഞ്ചിക്കുന്ന ഭാര്യക്കുള്ള ശിക്ഷ തുടങ്ങിയ വിഷയങ്ങളിലടക്കം യൂട്യൂബിൽ ഷാക്കിർ ബാഖവിയുടെ മതപ്രഭാഷണങ്ങൾ പതിനായിരങ്ങളാണ് കാണുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related