ഏഴംഗ കുടുംബം മരിച്ച നിലയില്‍: മൃതദേഹം കണ്ടെത്തിയത് നാട്ടുകാർ ജനല്‍ച്ചില്ല് തകര്‍ത്ത് വീടിനകത്ത് കടന്നപ്പോൾ
അഹമ്മദാബാദ്: മൂന്ന് കുട്ടികളടക്കം ഒരു കുടുംബത്തിലെ ഏഴുപേർ വീട്ടിനുള്ളിൽ മരിച്ചനിലയില്‍. ഗുജറാത്തിലെ സൂറത്തിലാണ് ദാരുണ സംഭവമുണ്ടായത്.
സൂറത്തില്‍ പാലാൻപുരിലെ ജഗത്‌നാഗ് റോഡില്‍ താമസിച്ചിരുന്ന ഫര്‍ണിച്ചര്‍ വ്യാപാരി മനീഷ് സോളംഗി, ഭാര്യ റീത, പിതാവ് കാനു, മാതാവ് ശോഭ, മക്കളായ ദിശ, കാവ്യ, കുശാല്‍ എന്നിവരാണ് മരിച്ചത്. മനീഷിനെ തൂങ്ങിമരിച്ച നിലയിലും ബാക്കിയുള്ളവരെ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തി.
read also:മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയെന്ന് ആരോപണം: സുരേഷ് ഗോപിക്കെതിരേ പോലീസ് കേസെടുത്തു
സൂറത്തില്‍ ഫര്‍ണീച്ചര്‍ ബിസിനസ് നടത്തുന്ന മനീഷിന്റെ കീഴില്‍ 35-ഓളം ജീവനക്കാരുണ്ട്. ശനിയാഴ്ച രാവിലെ ജീവനക്കാര്‍ മനീഷിനെ ഫോണില്‍ വിളിച്ചിട്ടു കിട്ടാത്തതിനെ തുടര്‍ന്ന് വീട്ടിലെത്തിയപ്പോള്‍ വാതില്‍ അടച്ചിട്ടനിലയിലായിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും വാതില്‍ തുറക്കാത്തതിനാല്‍ ജീവനക്കാരും നാട്ടുകാരും ജനല്‍ച്ചില്ല് തകര്‍ത്ത് വീടിനകത്ത് കടന്നതോടെയാണ് ഏഴുപേരെയും മരിച്ചനിലയില്‍ കണ്ടത്.