കൊല്ലം: മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 100 വര്‍ഷം കഠിന തടവും നാലു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. പത്തനാപുരം പുന്നല സ്വദേശി വിനോദിനെയാണ് അടൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്. അഞ്ച് വകുപ്പുകളിലായാണ് ജഡ്ജി എ. സമീര്‍ വിധി പ്രഖ്യാപിച്ചത്.
100 വര്‍ഷമാണ് അഞ്ചു വകുപ്പുകളിലായി വരുന്നതെങ്കിലും ഇയാള്‍ക്ക് 20 വര്‍ഷം ശിക്ഷ അനുഭവിച്ചാല്‍ മതി. കേസില്‍ പിഴ തുക അടയ്ക്കാതിരുന്നാല്‍ പ്രതി രണ്ടു വര്‍ഷം കൂടി അധിക തടവ് അനുഭവിക്കണം. വിനോദിന്റെ ബന്ധുവും കേസിലെ രണ്ടാം പ്രതിയുമായ രാജമ്മയെ കോടതി താക്കീത് ചെയ്ത് വിട്ടയച്ചു.
വാട്സ്ആപ്പ് ബാങ്കിംഗ് സംവിധാനവുമായി എസ്ബിഐ, ഈ സേവനങ്ങളെക്കുറിച്ച് നിർബന്ധമായും അറിയൂ
മൂന്നരവയസുകാരിയുടെ സഹോദരി എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസിലും ഇയാള്‍ പ്രതിയാണ്. ആ കേസില്‍ ഇയാള്‍ വിചാരണ നേരിടുകയാണ്. 2021 ഡിസംബര്‍ 18 നാണ് ഇളയകുട്ടി പീഡനത്തിരയായത്.