കുഞ്ഞിന് ജൻമം നല്‍കിയത് ഹോസ്റ്റൽ മുറിയിൽ, ശക്തിയിൽ വെളളം മുഖത്തൊഴിച്ച് കുഞ്ഞിനെ കൊലപ്പെടുത്തി, നീതു അറസ്റ്റില്‍
പത്തനംതിട്ട: പ്രസവിച്ചതിന് പിന്നാലെ കുഞ്ഞിന്റെ മുഖത്ത് തുടര്‍ച്ചയായി വെള്ളം ഒഴിച്ച് കുഞ്ഞിനെ കൊലപ്പെടുത്തിയ ‘അമ്മ അറസ്റ്റിൽ. ഇരുപതുകാരിയായ നീതുവാണു പോലീസ് പിടിയിലായത്.
മല്ലപ്പളളി സ്വദേശിനിയായ നീതു പ്രസവിച്ചതിന് പിന്നാലെ കുഞ്ഞിന്റെ മുഖത്ത് തുടര്‍ച്ചയായി വെള്ളം ഒഴിച്ചാണ് കൃത്യം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.
read also: കെഎസ്ആർടിസി ജീവനക്കാർക്ക് നേരെ ആക്രമണം നടത്തി: കാർ യാത്രക്കാർക്കെതിരെ കേസെടുത്ത് പൊലീസ്
കഴിഞ്ഞ വെളളിയാഴ്ച ഹോസ്റ്റല്‍ മുറിയിലാണ് യുവതി കുഞ്ഞിന് ജൻമം നല്‍കിയത്. അതിനു ശേഷം കുഞ്ഞിനെ മടിയില്‍ കിടത്തി നീതു തുടര്‍ച്ചയായി മുഖത്തേക്ക് വെളളം ഒഴിക്കുകയായിരുന്നു. ശ്വാസകോശത്തില്‍ വെളളം എത്തിയതാണ് കുഞ്ഞിന്റെ മരണത്തിന് കാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടത്തില്‍ പറയുന്നത്.
തൃശൂര്‍ സ്വദേശിയായ കാമുകനില്‍ നിന്നും നീതു ഗര്‍ഭിണിയായ വിവരം ഹോസ്റ്റലിലുളളവരോ ബന്ധുക്കളോ അറിഞ്ഞിരുന്നില്ല. കൊലപാതകത്തില്‍ കാമുകന് പങ്കുണ്ടോയെന്നും അന്വേഷിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.