തൃശൂര്‍: സിനിമാനടന്റെ നേതൃത്വത്തില്‍ വ്യാജമദ്യനിര്‍മാണം. തൃശൂര്‍ പെരിങ്ങോട്ടുകരയിലാണ് സംഭവം. ഇവിടത്തെ വ്യാജമദ്യനിര്‍മാണ കേന്ദ്രത്തില്‍ നിന്ന് 1200 ലിറ്റര്‍ മദ്യം കണ്ടെത്തി. സംഭവത്തില്‍ ഇരിങ്ങാലക്കുട സ്വദേശിയും നടനുമായ ഡോക്ടര്‍ അനൂപ് ഉള്‍പ്പെടെ ആറ് പേര്‍ കസ്റ്റഡിയിലായി.
read also: ശ്രീനഗറിൽ തീവ്രവാദി ആക്രമണം: പോലീസ് ഉദ്യോഗസ്ഥന് പരിക്ക്, അന്വേഷണം പുരോഗമിക്കുന്നു
കോട്ടയം സ്വദേശികളായ റെജി, റോബിൻ, തൃശൂര്‍ കല്ലൂര്‍ സ്വദേശി സിറിള്‍, കൊല്ലം സ്വദേശി മെല്‍വിൻ, തൃശൂര്‍ ചിറയ്ക്കല്‍ സ്വദേശി പ്രജീഷ് എന്നിവരും പോലീസ് പിടിയിലായിട്ടുണ്ട്.
ക്രിസ്മസ്-പുതുവത്സര സീസണിൽ അനധികൃത മദ്യത്തിന്റെ ഉൽപ്പാദനം വർധിക്കുമെന്ന് എക്സൈസ് കമ്മീഷണറുടെ സെൻട്രൽ സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി