പ്ലസ് വണ്‍ വിദ്യാര്‍ഥിയുമായി 32കാരിയായ അധ്യാപിക ഒളിച്ചോടി


ചെന്നൈ: പ്ലസ് വണ്‍ വിദ്യാര്‍ഥിയുമായി 32കാരിയായ അധ്യാപിക ഒളിച്ചോടി. ചെന്നൈയിലെ ഷോളിങ്ങനല്ലൂരിലെ സ്വകാര്യ സ്‌കൂളിലെ അധ്യാപികയാണ് വിദ്യാർത്ഥിയ്‌ക്കൊപ്പം നാടുവിട്ടത്. വീട്ടുകാരുടെ പരാതിയെ തുടർന്ന് അധ്യാപികയ്‌ക്കെതിരെ പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസ് എടുത്തു.

സ്വകാര്യ സ്‌കൂളിലെ അധ്യാപികയാണ് ഹെപ്‌സിബ. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു താമസിക്കുന്ന ഹെപ്‌സിബയ പഠിപ്പിക്കുന്ന സ്‌കൂളിലെ പതിനേഴുകാരനുമായി പ്രണയത്തിലായിരുന്നെന്നും പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച രാവിലെ സ്‌കൂളിലേക്ക് പോയ വിദ്യാര്‍ഥി ഏറെ വൈകീട്ടും വീട്ടില്‍ തിരിച്ചെത്തിയില്ല. തുടര്‍ന്ന് ആശങ്കയിലായ രക്ഷിതാക്കള്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് വിദ്യാര്‍ഥിയും ഈ അധ്യാപികയും അന്നേദിവസം സ്‌കൂളിലെത്തിയിട്ടില്ലെന്ന് അറിയുന്നത്. തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

read also: വി​ദേ​ശ​ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി: യുവതി അറസ്റ്റിൽ

ഇരുവരുടെയും മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുളള അന്വേഷണത്തില്‍ കോയമ്പത്തൂരിലെ കാരമടയിലുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് പൊലീസ് അവിടെയെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.