റാഞ്ചി: നാലു വയസുകാരനെ തട്ടിക്കൊണ്ടുപോയി 2.95 ലക്ഷം രൂപക്ക് വിറ്റ സംഭവത്തില്‍ ആറ് പേര് പിടിയില്‍. ജാര്‍ഖണ്ഡിലെ ഹസാരിബാഗിലായിരുന്നു സംഭവം. ഡിസംബര്‍ 18നാണ് ഹസാരിബാഗില്‍ നിന്നും പ്രതികള്‍ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. ജ്യോതി കുമാരി, കനയ്യ കുമാര്‍ തുടങ്ങിയവരാണ് പിടിയിലായത്.
കുഞ്ഞുങ്ങളില്ലാത്ത ഗീതാദേവി, ഗോഹിത് ദമ്പതികള്‍ക്ക് എന്‍.ജി.ഒ വഴി കുഞ്ഞിനെ ദത്തെടുക്കാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തതിനു ശേഷം പണം ആവശ്യപ്പെടുകയായിരുന്നു. അവരിൽ നിന്നും 2.95 ലക്ഷം രൂപ ലഭിച്ചതിനു പിന്നാലെയാണ് ദമ്പതികള്‍ക്ക് കുട്ടിയെ പ്രതികള്‍ നൽകിയത്.
READ ALSO: 8 ലക്ഷം രൂപ വരെ ഗൂഗിൾ പേ വായ്പ തരും! എല്ലാവർക്കും ലഭിക്കുമോ? മാനദണ്ഡങ്ങൾ ഇവയാണ്
മകനെ കുറിച്ച് വിവരം ലഭിക്കാതായതോടെ കുട്ടിയുടെ മാതാപിതാക്കള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് തട്ടിക്കൊണ്ടു പോകലിന്റെ ചുരുൾ അഴിഞ്ഞത്. സംഭവത്തില്‍ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. പ്രതികള്‍ ഉപയോഗിച്ച മൊബൈല്‍ ഫോണും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.